വൃക്കരോഗം ബാധിച്ച മൂന്നുവയസ്സുകാരൻ ചികിത്സ സഹായം തേടുന്നു
text_fieldsവൈപ്പിൻ: ഗുരുതര വൃക്കരോഗം ബാധിച്ച മൂന്നു വയസ്സുകാരൻ ചികിത്സാസഹായം തേടുന്നു. എടവനക്കാട് നികത്തിത്തറ മിഥുൻരാജിന്റെയും അലീനയുടെയും മകൻ അലംകൃതാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നത്.
ജനിക്കുമ്പോൾതന്നെ വൃക്ക തകരാർ ഉണ്ടായിരുന്ന കുട്ടിക്ക് ഒരുവയസ്സുള്ളപ്പോൾ അർബുദം കണ്ടെത്തിയെങ്കിലും വൈകാതെ വൃക്ക പ്രവർത്തനരഹിതമായി. ഇതേതുടർന്ന് രണ്ടര വർഷത്തോളമായി ഡയാലിസിസ് നടത്തിവരുകയാണ്.ഇനി വൃക്ക മാറ്റിവെക്കൽ മാത്രമാണ് പരിഹാരമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിന് 25 ലക്ഷത്തിലേറെ രൂപ ചെലവ് വരും.
വീടില്ലാത്ത കുടുംബം വാടകക്കാണ് കഴിയുന്നത്. പെയിന്റിങ് തൊഴിലാളിയായ മിഥുൻരാജിന് ചികിത്സക്കുള്ള പണം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ പൊതുപ്രവർത്തകരുടെ നേതൃത്വത്തിൽ എസ്.ബി.ഐ തിരുവനന്തപുരം ശാഖയിൽ ധനസഹായ സമാഹരണത്തിനായി അക്കൗണ്ട് (നമ്പർ: 43301572922) ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി: എസ്.ബി.ഐ.എൻ 0070029. വിവരങ്ങൾക്ക്: ഫോൺ 95448 30349.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.