ഇസ്രായേൽ-യു.എസ് ഉൽപന്നം ബഹിഷ്കരിക്കണം -എൻ.വൈ.എൽ
text_fieldsകോഴിക്കോട്: ഫലസ്തീൻ കൂട്ടക്കൊലയിൽ പങ്കാളികളായ ഇസ്രായേലിന്റെയും അമേരിക്കയുടെയും ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് നാഷനൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനംചെയ്തു. അമേരിക്ക നേതൃത്വം നൽകുന്ന ലോക സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയിലാണ് കുട്ടികളും സ്ത്രീകളും അടങ്ങുന്ന ആയിരങ്ങളെ ഇസ്രായേൽ കൊന്നൊടുക്കുന്നത്. ഇസ്രായേൽ-അമേരിക്കൻ ഉൽപന്നങ്ങളുടെ ബഹിഷ്കരണം സംസ്ഥാന പ്രസിഡന്റ് സാലിഹ് ശിഹാബ് തങ്ങൾ നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി. റഷീദ് അധ്യക്ഷത വഹിച്ചു. ഷബീൽ ഐദ്റൂസി തങ്ങൾ, ഷംസീർ കരുവന്തിരുത്തി, നസ്റുദ്ദീൻ മജീദ്, കലാം ആലുങ്ങൽ, ഉനൈസ് തങ്ങൾ, അമീൻ മേടപ്പിൽ റാഷിദ് കുറ്റിച്ചിറ, റഫീഖ് ബേപ്പൂർ, ഷംസു താനൂർ, സിദ്ദീഖ്, പി. ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.