ബി.പി.എൽ അന്ത്യോദയ കാർഡുടമകൾക്ക് 1000 രൂപ വീതം; വിതരണം വ്യാഴാഴ്ച മുതൽ
text_fieldsതിരുവനന്തപുരം: കോവിഡ് സാമ്പത്തിക പാക്കേജിെൻറ ഭാഗമായി ക്ഷേമപെൻഷനുൾപ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബി.പി.എൽ അന്ത്യോദയ കാർഡുടമകൾക്ക് 1000 രൂപ വീതം വ്യാഴാഴ്ച മുതൽ വിതരണം ചെയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് ധനസഹായം. ഈ വിഭാഗത്തിൽപെടുന്ന 14,78,236 കുടുംബങ്ങൾക്ക് അർഹതയുണ്ട്.
തദ്ദേശസ്ഥാപനങ്ങളിലും റേഷൻകടകളിലും ഗുണഭോക്താക്കളുടെ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും. അർഹരുടെ വീടുകളിൽ തുക സഹകരണ ബാങ്കുകളാണ് എത്തിക്കുന്നത്. പട്ടികയിൽ പേരുള്ളവർ ചൊവ്വാഴ്ചയിലെ പത്രപരസ്യത്തോടൊപ്പം നൽകിയ സത്യപ്രസ്താവന പൂരിപ്പിച്ച് ഒപ്പിട്ട് പണവുമായി വീട്ടിലെത്തുന്ന സഹകരണ ബാങ്ക് ജീവനക്കാരെ ഏൽപ്പിക്കണമെന്നും ധനമന്ത്രി അറിയിച്ചു.
എ.ഐ.ഐ.എം.എസിലെ നഴ്സുമാരടക്കം നാട്ടിെലത്താനാവാതെ കുടുങ്ങിക്കിടക്കുന്നതായി ഹരജിയിൽ പറയുന്നു. 330 ട്രെയിനുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് അനുവദിച്ചപ്പോൾ കേരളത്തിന് ഒന്നുപോലുമില്ല. വിദ്യാർഥികൾക്കായി ശ്രമിക് ട്രെയിനുകൾ അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
ഇവരെ മടക്കിയെത്തിക്കാൻ െട്രയിനുകൾ ഓടിക്കുന്നത് സംബന്ധിച്ച് നിർദേശങ്ങളുണ്ടോയെന്ന് കോടതി കേന്ദ്രസർക്കാറിനോട് ആരാഞ്ഞു. ഹരജി മേയ് 15ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.