വാക്സിനെടുത്തതിനു പിന്നാലെ കിടപ്പിലായ വീട്ടമ്മക്ക് ബി.പി.എൽ കാർഡ്
text_fieldsകൊച്ചി: കോവിഡ് വാക്സിനെടുത്തതിനു പിന്നാലെ അരക്കു കീഴെ തളർന്ന വീട്ടമ്മക്ക് സൗജന്യ ചികിത്സക്കായി ബി.പി.എൽ റേഷൻ കാർഡ് ലഭിച്ചു. തമ്മനം സ്വദേശി സലാഹുദ്ദീെൻറ ഭാര്യ ബുഷ്റയാണ് (49) വാക്സിനേഷെൻറ പ്രത്യാഘാതമെന്നോണം ട്രാൻസ്വേഴ്സ് മയലൈറ്റിസ് അനുഭവിക്കുന്നത്. ഇതുസംബന്ധിച്ച് ദിവസങ്ങൾക്കു മുമ്പ് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഒപ്പം, പ്രദേശത്തെ രാഷ്ട്രീയ നേതാക്കളും ഇടപെട്ടു.
തുടർന്നാണ് ഇവർക്ക് തിരുവനന്തപുരം ശ്രീചിത്രയിൽ സൗജന്യ ചികിത്സ ലഭ്യമാക്കാൻ ബി.പി.എൽ കാർഡ് ലഭിച്ചത്. കോവിഡ് മൂലം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന കുടുംബം കാർഡ് മാറ്റിത്തരാൻ അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു.
സി.പി.ഐ വെണ്ണല ലോക്കൽ സെക്രട്ടറി കെ.പി. ആൽബർട്ട് ഇക്കാര്യം ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലിെൻറ ശ്രദ്ധയിൽപെടുത്തിയിരുന്നു. മന്ത്രിയും വിഷയത്തിലിടപെട്ടു. ജില്ല സപ്ലൈ ഓഫിസർ പി.ആർ. ജയചന്ദ്രൻ, സിറ്റി റേഷനിങ് ഓഫിസർ ജോസഫ് ജോർജ് എന്നിവരാണ് ബുഷ്റയുടെ വീട്ടിലെത്തി പുതിയ റേഷൻ കാർഡ് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.