സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ റേഷൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ബി.പി.എൽ കുടുംബങ്ങൾക്കും ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. 15 കിലോ അരി ഉൾപ്പെടെ ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങളായിരിക്കും ഉൾപ്പെടുത്തുക. ക്വാറൈൻറനിലുള്ളവർക്ക് ഭക്ഷണ സാധനങ്ങൾ വീട്ടിലെത്തിക്കും. കൂടാതെ പലവ്യജ്ഞനങ്ങൾ വിതരണം ചെയ്യുന്നതും സർക്കാർ പരിഗണനയിലുണ്ട്.
അവശ്യ സാധനങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴിയായിരിക്കും വീടുകളിലേക്ക് നേരിട്ടെത്തിക്കാനാണ് ആലോചന. റേഷന് പുറമെ ആയിരിക്കും ഈ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുക. റേഷൻ കടകളിലൂടെ വിതരണം ചെയ്താൽ ആളുകൾ കൂട്ടം കൂടാൻ ഇടയുണ്ടെന്ന സാധ്യത കണക്കിലെടുത്താണ് തീരുമാനം.
മുൻഗണന പട്ടികയിലുള്ളവർക്ക് 15 കിലോ അരി വിതരണം ചെയ്യും. ആവശ്യമെങ്കിൽ മറ്റുള്ളവർക്കും നൽകുന്ന കാര്യം പരിഗണിക്കും. ഭക്ഷ്യ സാധനങ്ങൾ അവരുടെ വീട്ടിലേക്ക് എത്തിക്കുന്ന തരത്തിൽ നടപടി സ്വീകരിക്കാനാണ് തീരുമാനം. മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം പരിഗണിച്ചത്. റേഷൻ കടകൾ കൂടുതൽ സമയം പ്രവർത്തിക്കും. രാവിലെ ഒമ്പതുമുതൽ ഒന്നുവരെയും രണ്ടുമുതൽ അഞ്ചുവരെയും തുറക്കും.
സംസ്ഥാനം പൂർണമായും അടച്ചിട്ട സാഹചര്യത്തിലാണ് പ്രധാന തീരുമാനം. ദിവസ വേതനക്കാർക്ക് ഭക്ഷണത്തിന് ക്ഷാമം അനുഭവപ്പെടുമെന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.