ബ്രഹ്മപുരം തീപിടിത്തം: മൗനം വെടിയാൻ മുഖ്യമന്ത്രി, ഇന്ന് പ്രത്യേക പ്രസ്താവന നടത്തും
text_fieldsതിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തവും വിഷപ്പുകയുടെ വ്യാപനവും സൃഷ്ടിച്ച പ്രശ്നങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ബ്രഹ്മപുരം വിഷയം സംസ്ഥാനത്ത് വലിയ ചർച്ചയായിട്ടും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ രണ്ടുദിവസവും വിഷയം നിയമസഭയെ ഇളക്കിമറിച്ചിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു.
ബ്രഹ്മപുരം തീപിടിത്തം നിയന്ത്രിക്കാൻ പരിശ്രമിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥരെയും മറ്റും അഭിനന്ദിച്ചുള്ള കുറിപ്പ് മുഖ്യമന്ത്രി ഫേസ്ബുകിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതല്ലാതെ മറ്റ് പ്രതികരണമൊന്നും നടത്തിയില്ല. ബ്രഹ്മപുരം വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.
തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണ പുരോഗതി മുതൽ സർക്കാർ സ്വീകരിച്ച നടപടികള്‍ വരെ ഇന്ന് മുഖ്യമന്ത്രി വിശദീകരിക്കും. ചട്ടം 300 അനുസരിച്ചാകും പ്രത്യേക പ്രസ്താവന നടത്തുക. പൊതുപ്രാധാന്യമുള്ള വിഷയത്തില്‍ സ്പീക്കറുടെ അനുമതിയോടെ മന്ത്രിമാര്‍ക്കോ മുഖ്യമന്ത്രിക്കോ പ്രസ്താവന നടത്താന്‍ അനുവദിക്കുന്നതാണ് കേരളനിയമസഭാ ചട്ടം 300. ഇതുപ്രകാരം പ്രസ്താവന നടത്തുമ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.