ബ്രഹ്മപുരം: 18ന് ജനജാഗ്രത സംഗമം; ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യും
text_fieldsബ്രഹ്മപുരത്ത് മാലിന്യക്കുമ്പാരത്തിൽ തീപടർന്നുണ്ടായ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച വൈകീട്ട് ജനജാഗ്രതാ സംഗമം സംഘടിപ്പിക്കും. വൈകീട്ട് മൂന്നിന് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നടക്കുന്ന സംഗമം ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്യും.
പ്രഫ. കെ. അരവിന്ദാക്ഷൻ, ഡോ. എം.പി മത്തായി, ഡോ. എബ്രഹാം വർഗീസ്, സി.ആർ. നീലകണ്ഠൻ, അഡ്വ. ഷെറി ജെ. തോമസ്, ജി.ആർ. സുഭാഷ്, വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, സാമൂഹിക-പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
കൊച്ചിയെയും പരിസരത്തെയും ദുരന്ത മേഖലയായി പ്രഖ്യാപിക്കുക, അതീവ പരിസ്ഥിതി ദുർബല മേഖലയായ ബ്രഹ്മപുരത്തെ മാലിന്യ സംഭരണ കേന്ദ്രത്തിന്റെ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കുക, ഇവിടെയുള്ള മാലിന്യക്കൂമ്പാരം സംസ്കരിക്കാൻ അടിയന്തര നടപടിയെടുക്കുക, വിഷപ്പുകയേറ്റവർക്ക് സർക്കാർ സൗജന്യ ചികിത്സയും ധനസഹായവും നൽകുക, ജൈവ മാലിന്യങ്ങൾ വികേന്ദ്രീകരിച്ച് സംസ്കരിക്കുക, പ്ലാസ്റ്റിക്-ഇ മാലിന്യങ്ങൾ നഗരസഭ സംഭരിച്ച് റീസൈക്കിൾ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് ജനജാഗ്രത സംഗമം മുന്നോട്ടുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.