ബ്രഹ്മപുരം: കൊച്ചിയില്‍ ഇന്ന് മുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍
text_fieldsകൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് നേതൃത്വത്തിലെ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. തിങ്കളാഴ്ച രണ്ടു മൊബൈല്‍ യൂനിറ്റും ചൊവ്വാഴ്ചയോടെ അഞ്ച് മൊബൈല്‍ യൂനിറ്റും പ്രവര്‍ത്തനം ആരംഭിക്കും.
ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യസഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍ സജ്ജമാക്കുന്നത്. മാത്രമല്ല ആരോഗ്യസ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്യേണ്ട രോഗികളെ സമയബന്ധിതമായി കണ്ടെത്തുന്നതിനും ഈ ക്ലിനിക് സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഫീല്‍ഡ് തലത്തില്‍നിന്ന് ശേഖരിക്കുന്ന ആരോഗ്യഅവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്ന പ്രദേശങ്ങളിലേക്കാണ് മൊബൈല്‍ ക്ലിനിക്കിന്റെ സേവനങ്ങള്‍ ലഭ്യമാകുക. ഈ ക്ലിനിക്കില്‍ മെഡിക്കല്‍ ഓഫിസര്‍, നഴ്സിങ് ഓഫിസര്‍, നഴ്സിങ് അസിസ്റ്റന്റ് എന്നിവരുണ്ടാകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.