ബ്രഹ്മപുരം പുക 11 ാം ദിനം; ചൂളയായി കൊച്ചി
text_fieldsകൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ ലക്ഷ്യത്തിലേക്കെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും 11ാം ദിനം പൂർത്തിയാക്കിയ തീരാപ്പുകക്ക് പരിഹാരം തേടി വിദേശ വിദഗ്ധരുമായി ചർച്ച. ആളിപ്പടരുന്നിെല്ലങ്കിലും നീറിനിൽക്കുന്ന തീ എളുപ്പം അണയ്ക്കാൻ കഴിയാത്തതിനാലാണ് അമേരിക്കയിലെ ന്യൂയോർക് സിറ്റി അഗ്നിരക്ഷാ വിഭാഗത്തിലെ െഡപ്യൂട്ടി ചീഫ് ജോർജ് ഹീലിയുമായി ജില്ല അധികൃതർ ഓൺലൈൻ ചർച്ച നടത്തിയത്. ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യക്കൂനയിലെ തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്നും തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത വേണമെന്നും ജോർജ് ഹീലി നിർദേശിച്ചു.
അണഞ്ഞതായി പുറമെ തോന്നുന്ന ഭാഗങ്ങളിൽ വീണ്ടും തീ ആളാനുള്ള സാധ്യതയുള്ളതിനാൽ നിരന്തര നിരീക്ഷണം വേണം. മാലിന്യം മറ്റൊരിടത്തേക്ക് കോരി മാറ്റി വെള്ളത്തിൽ കുതിർത്തുന്ന രീതി, ബ്രഹ്മപുരത്തെ സ്ഥല പരിമിതിയും ചില ഭാഗങ്ങളിൽ എത്താനുള്ള പ്രയാസവും മൂലം പ്രായോഗികമല്ലെന്നും യോഗം വിലയിരുത്തി. മേഖലയിൽ വായു, വെള്ളം നിലവാരം നിരന്തരമായി നിരീക്ഷിക്കണമെന്നും യോഗം വിലയിരുത്തി. ഇതിനിടെ ചതുപ്പു പ്രദേശം ഒഴികെയുള്ള മേഖലകളിൽ തീയും പുകയും പൂർണമായി ശമിച്ചതായി അധികൃതർ അവകാശപ്പെട്ടു.
മാലിന്യ പ്ലാന്റ് പ്രദേശത്ത് അസ്ക ലൈറ്റുകൾ വിന്യസിച്ച് ശനിയാഴ്ച രാത്രിയിലും നടത്തിയ ശ്രമമാണ് പുക നിയന്ത്രണം ഒരു പരിധിവരെ ഫലവത്താക്കിയത്. പ്ലാന്റ് പ്രദേശത്തെ ഏഴ് സെക്ടറുകളായി തിരിച്ചതിൽ അഞ്ചിലും തീ അണച്ചു. 1, 7 സെക്ടറുകളാണ് ഇനി അവശേഷിക്കുന്നത്. തീ അണച്ച കൂനകളിൽ ചെറിയ രീതിയിൽ പോലും പുക ഉയരുന്നുണ്ടെങ്കിൽ കണ്ടെത്താൻ പട്രോളിങ് സംഘവും രംഗത്തുണ്ട്. കൂടാതെ മാലിന്യക്കൂനയിലെ കനലുകൾ കണ്ടെത്തുന്നതിന് തെർമൽ (ഇൻഫ്രാറെഡ്) കാമറ ഘടിപ്പിച്ച ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. ഫയർ ടെൻഡറുകൾ ചളിയിൽ താഴുന്നത് ഒഴിവാക്കാൻ മെറ്റലും നിരത്തി.
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരത്തില്‍ 11ാം ദിവസവും മാറ്റമില്ല. അന്തരീക്ഷവായു മോശം അവസ്ഥയില്‍ തുടരുകയാണ്. നേരത്തേ മുന്നൂറിന് മുകളില്‍ പോയ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്, ഞായറാഴ്ച രാവിലെ 220 പിന്നിട്ട നിലയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ ശരാശരി ഗുണനിലവാരം 135ഉം രാജ്യത്ത് 128മായിരുന്നപ്പോള്‍, കൊച്ചിയിലേത് 160ന് മുകളിലായിരുന്നു.
വായുനിലവാരം മോശമായി തുടരുന്നു
ഞായറാഴ്ച രാവിലത്തെ കണക്ക് പ്രകാരം ലോകത്തെ ഏറ്റവും മോശമായ വായുനിലവാരമുള്ള നഗരങ്ങളില്‍ 94ാം സ്ഥാനത്താണ് കൊച്ചി. തീപിടിത്തമുണ്ടായ ശേഷം ഏറ്റവും മോശം ശരാശരി വായു ഗുണനിലവാരം ഉണ്ടായത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. മാര്‍ച്ച് ഏഴിന് 294 ആയിരുന്നു എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്. മാര്‍ച്ച് അഞ്ചിന് ശരാശരി വായുഗുണനിലവാരം 282 വരെ രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ശരാശരി വായുനിലവാരം 257 ആയി. പുകയുടെ അളവിൽ കുറവു വന്നത് അന്തരീക്ഷത്തിലും പ്രതിഫലിക്കുന്നുണ്ട്. വായുനിലവാരം മെച്ചപ്പെട്ടതായി മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായി മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചവരെ അവധി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.