ബ്രഹ്മപുരത്തെ അഗ്നിബാധ: നാവിക സേനയടക്കം രംഗത്ത്
text_fieldsകൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് മേഖലയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളിലെ അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ നാവിക സേനയടക്കം രംഗത്ത്. നാവിക സേനയും അഗ്നിശമന സേനയും അടക്കം ആറു വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നത്.
തീ നിയന്ത്രണവിധേയമായില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടുമെന്ന് നേരത്തെ ജില്ല കലക്ടർ ഡോ. രേണു രാജ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുഖേന ഇതു സംബന്ധിച്ച് വ്യോമസേനയുമായി ചർച്ച നടത്തുകയായിരുന്നു.
ബ്രഹ്മപുരത്തെ അഗ്നിശമന പ്രവർത്തനങ്ങൾക്കായി കൂടുതൽ വെള്ളം ടാങ്കറുകളിൽ എത്തിക്കുന്നുണ്ട്. ആർ.ടി.ഒ മുഖേനയാണ് ടാങ്കേഴ്സ് അസോസിയേഷനിൽ നിന്നും ടാങ്കറുകൾ ലഭ്യമാക്കുന്നത്.
റീജിയണൽ ഫയർ ഓഫീസറുടെ കീഴിൽ കൂടുതൽ ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. തീനാളങ്ങളുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും പുക വമിക്കുന്നത് തുടരുകയാണ്. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിന് ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കലക്ടറേറ്റിൽ ഉന്നതതല യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.