ബ്രഹ്മപുരം മാലിന്യ പ്ലാൻറ് 13 വർഷമായി തുടങ്ങിയിടത്തുതന്നെ
text_fieldsപള്ളിക്കര: കൊച്ചി കോർപറേഷന് ബ്രഹ്മപുരത്ത് 2005ല്‍ സ്ഥാപിക്കാന്‍ ആരംഭിച്ച മാലിന്യ പ്ലാൻറിെൻറ പ്രശ്നങ്ങൾ പരിഹാരമാകാതെ തുടരുന്നു.
ട്രയൽ റണ്‍ പ്രവര്‍ത്തനം അന്നത്തെ മേയര്‍ ഉദ്ഘാടനം െചയ്ത് 13 വര്‍ഷം കഴിെഞ്ഞങ്കിലും ഇന്നും ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ കോര്‍പറേഷനില്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. 19.63 കോടിയുടേതായിരുന്നു അന്നത്തെ പദ്ധതി. എന്നാല്‍, ട്രയല്‍ റണ്‍ ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ പ്ലാൻറിെൻറ പ്രവര്‍ത്തനം അവതാളത്തിലായി.
പ്ലാൻറ് ഏത് സമയവും നിലം പൊത്തുമെന്ന അവസ്ഥയാണ്. പ്ലാൻറിെൻറ മേല്‍ക്കൂര ഉള്‍പ്പെടെ ഏത് സമയത്തും തകര്‍ന്ന് വീഴും. പരിസര പ്രദേശങ്ങളില്‍ ദുര്‍ഗന്ധവും ശക്തമാണ്.
താങ്ങാവുന്നതിലധികം പ്ലാസ്റ്റിക് മാലിന്യം പേറുകയാണ് ബ്രഹ്മപുരം. ഒരു തരത്തിലുമുള്ള സംസ്കരണം നടത്താത്തതിനാല്‍ ഏക്കര്‍ കണക്കിന് സ്ഥലത്ത് കുന്നുകൂടുന്നതിനാല്‍ അപകട സാധ്യതയും കൂടുതലാണ്. കനത്ത വെയിലില്‍ പ്ലാസ്റ്റിക് ഉരുകി വന്‍ തീപിടിത്തത്തിന് സാധ്യതയുെണ്ടന്നാണ് മുന്നറിയിപ്പ്.
2013 ഫെബ്രുവരിയില്‍ ബ്രഹ്മപുരത്ത് ഏഴ് ദിവസം മാലിന്യത്തിന് തീ പിടിച്ചിരുന്നു. തുടര്‍ന്ന് പല പ്രാവശ്യം ബ്രഹ്മപുരം മാലിന്യ പ്ലാൻറില്‍ തീപിടിത്തം ഉണ്ടായിട്ടുണ്ട്. 2019 ലും 20ലും പല പ്രാവശ്യം ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായി. തീപിടിത്തത്തിെൻറ കാരണങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ജില്ലയിലെ വിവിധ മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളുടെയും മാലിന്യം തള്ളുന്നത് ബ്രഹ്മപുരത്താണ്.
മാലിന്യത്തില്‍നിന്ന് വൈദ്യുതി പദ്ധതിയും എങ്ങുമെത്തിയില്ല
ബ്രഹ്മപുരം പ്ലാൻറില്‍ മാലിന്യത്തില്‍നിന്നും വൈദ്യുതി ഉണ്ടാക്കുന്ന പ്ലാൻറ് നിര്‍മിക്കുമെന്ന സംസ്ഥാന സര്‍ക്കാറുകളുടെ സ്വപ്ന പദ്ധതിയും എങ്ങും എത്തിയില്ല. സംസ്ഥാന സര്‍ക്കാര്‍ ശുചിത്വ മിഷെൻറ മേല്‍നോട്ടത്തില്‍ നഗരസഭയുടെ സഹകരണത്തോടെ ബ്രഹ്മപുരത്ത് നടപ്പാക്കുമെന്നാണ് പ്രഖ്യാപിച്ചത്.
2016 ഫെബ്രുവരി 17 നാണ് മുന്‍ സര്‍ക്കാര്‍ കണ്സെഷന് എഗ്രിമെൻറ് ജി.ജെ. എക്കോ കമ്പനിയുമായി ഒപ്പുെവച്ചത്. പിന്നീട് 2018 ഏപ്രില്‍ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ചു.
നിര്‍മാണം തുടങ്ങി 18 മാസത്തിനകം പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുെന്നങ്കിലും ഇതുവരെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പോലും ആയില്ല. ജിജോ എക്കോ കമ്പനിയെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍നിന്നും ഒഴിവാക്കിയെങ്കിലും പകരക്കാരനെ കണ്ടെത്തിയിട്ടുമില്ല
ഇന്‍സിനറേറ്റര്‍ യൂനിറ്റ് തുരുമ്പെടുക്കുന്നു
കൊച്ചി കോര്പറേഷന് ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മല ഇല്ലാതാക്കാന്‍ ഇറക്കുമതി ചെയ്ത മൊബൈല്‍ ഇന്‍സിനറേറ്റര്‍ യൂനിറ്റ് തുരുമ്പെടുത്ത് നശിക്കുന്നു. പ്ലാസ്റ്റിക് സംസ്കരണ പ്ലാൻറ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ക്ലീന്‍ കേരള പദ്ധതിയില്‍ പെടുത്തി ശുചിത്വമിഷെൻറ നേതൃത്വത്തില്‍ അഞ്ചരകോടിയോളം രൂപ മുടക്കി വാങ്ങിയ വാഹനമാണ് തുരുമ്പെടുത്ത് നശിക്കുന്നത്.
മൂന്ന് ദിവസം മാത്രമാണ് ഇത് പ്രവര്‍ത്തിച്ചത് എന്ന് നാട്ടുകാര്‍ പറയുന്നു. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് മൂലം പ്രദേശവാസികള്‍ക്ക് ഉണ്ടായ പ്രശ്നം പരിഹരിക്കുന്നതിനാണ് വാഹനം ഇവിടേക്ക് കൊണ്ടുവന്നത്. മാലിന്യത്തിെൻറ നടുവില്‍ ഇറക്കി ആദ്യം പ്രവര്ത്തിെച്ചങ്കിലും പിന്നീട് ഇത് ഒരു വശത്തേക്ക് ഒതുക്കിയിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.