ബ്രഹ്മപുരത്തെ വിഷപ്പുക ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും; സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം -ഐ.എം.എ
text_fieldsകൊച്ചി: ബ്രഹ്മപുരത്തെ വിഷപ്പുക ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഐ.എം.എ. ഈ വിഷപ്പുക ശ്വസിക്കുന്നത് മൂലം ഭാവിയിൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ഇപ്പോൾ പ്രവചിക്കാൻ സാധ്യമല്ല. അതേസമയം, പുകയുടെ തോതും ദൈർഘ്യവും എത്രത്തോളം കുറക്കാൻ സാധിക്കുന്നുവോ അത്രത്തോളം ഭാവി സുരക്ഷിതമായിരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി പ്രസിഡന്റ് ശ്രീനിവാസ കമ്മത്ത് പറഞ്ഞു.
മാലിന്യ പുക ശ്വസിച്ചതുകൊണ്ടുള്ള പ്രശ്നങ്ങൾ ഭാവിയിലാണ് അനുഭവപ്പെടുക. അർബുദം, ശ്വസന പ്രശ്നങ്ങൾ, ശ്വാസകോശങ്ങൾക്ക് തകരാർ എന്നിവയടക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ അത് സംബന്ധിച്ച് പഠനം നടന്നിട്ടുമില്ല. ഭാവിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശാശ്വതമായ നടപടികൾ സ്വീകരിക്കണമെന്നും ശ്രീനിവാസ കമ്മത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.