Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2023 11:45 PM IST Updated On
date_range 27 Jun 2023 11:45 PM IST‘ബ്രാഹ്മിണ്‍സ്’ സ്ഥാപകന്‍ വി. വിഷ്ണു നമ്പൂതിരി അന്തരിച്ചു
text_fieldsbookmark_border
തൊടുപുഴ: പ്രമുഖ ഭക്ഷ്യ ബ്രാൻഡായ ബ്രാഹ്മിണ്‍സ് ഫുഡ്‌സ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ മണക്കാട് പുതുക്കുളത്ത് ഇല്ലത്ത് വി. വിഷ്ണു നമ്പൂതിരി(68) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 10ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3ന് ഇല്ലപ്പറമ്പില്‍.
ഭാര്യ: മഞ്ജരി (ഇലഞ്ഞി ആലപുരം മഠത്തില്‍മന കുടുംബാഗം). മക്കൾ: ശ്രീനാഥ് വിഷ്ണു (മാനേജിങ് ഡയറക്ടര്‍, ബ്രാഹ്മിണ്‍സ്), സത്യ വിഷ്ണു (ഡയറക്ടര്‍, ബ്രാഹ്മിണ്‍സ്). മരുമക്കള്‍: അര്‍ച്ചന(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ബ്രാഹ്മിണ്‍സ്), ജിതിന്‍ ശര്‍മ്മ(ഡയറക്ടര്‍, ബ്രാഹ്മിണ്‍സ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story