ബ്രാഞ്ച് അംഗത്തിന് പീഡനം: നടപടിയെടുക്കുന്നതിന് പകരം അനുരഞ്ജന ചർച്ച, സി.പി.എം പ്രതിരോധത്തിൽ
text_fieldsവടകര (കോഴിക്കോട്): ബ്രാഞ്ച് അംഗത്തെ പീഡിപ്പിച്ച സംഭവത്തിൽ സി.പി.എം പ്രതിരോധത്തിൽ. പതിയാരക്കര ലോക്കൽ കമ്മിറ്റി അംഗവും മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ പതിയാരക്കര പുല്ലുള്ള പറമ്പത്ത് പി.പി. ബാബുരാജ്, ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും പതിയാരക്കര മേഖലാ കമ്മിറ്റി സെക്രട്ടറിയുമായ ടി.പി. ലിജീഷ് എന്നിവരെ പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് പാർട്ടി പുറത്താക്കിയിരുന്നു. കേസെടുത്തതിന് പിന്നാലെ ജില്ല നേതൃത്വം നടപടി സ്വീകരിക്കുകയായിരുന്നു.
മൂന്ന് മാസം മുമ്പ് വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച സംഭവത്തിൽ പാർട്ടിയിൽനിന്ന് നീതി ലഭിക്കാതെവന്നപ്പോൾ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. മുഖം രക്ഷിക്കാൻ പുറത്താക്കിയെങ്കിലും ഇത്രയുംകാലം സംരക്ഷിച്ചത് പാർട്ടിയെ തിരിഞ്ഞുകുത്തുകയാണ്. യുവതിയുടെ പരാതി ലഭിച്ചപ്പോൾ നീതി ലഭ്യമാക്കാതെ നേതൃത്വം അനുരഞ്ജന ചർച്ചക്ക് ശ്രമിച്ചത് അണികളിൽ കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്രതികൾ ഒളിവിലാണ്. മുളിയേരി ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതിയാണ് പരാതിക്കാരി. പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചനയുണ്ട്. പീഡനം നടന്ന വീട്ടിൽ പൊലീസ് തെളിവെടുത്തു. ജില്ല ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം യുവതി കൊയിലാണ്ടി മജിസ്േട്രട്ടിന് മുന്നിൽ മൊഴിനൽകി. വടകര സി.ഐ കെ.എസ്. സുശാന്തിനാണ് അന്വേഷണച്ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.