15 ലക്ഷം അനുവദിച്ചു; പൂമാലയിലെ മുഴുവൻ ട്രൈബൽ വിദ്യാർഥികൾക്കും പ്രഭാത ഭക്ഷണം
text_fieldsമൂലമറ്റം: ഫണ്ട് അപര്യാപ്തതമൂലം ആറുമാസമായി മുടങ്ങിയ പൂമാല ട്രൈബൽ സ്കൂളിലെ വിദ്യാർഥികൾക്കുള്ള പ്രഭാത ഭക്ഷണം പദ്ധതി തിങ്കളാഴ്ച മുതൽ പൂർണ സജ്ജമാകും. ട്രൈബൽ സബ് പ്ലാനിൽനിന്ന് 15 ലക്ഷം രൂപ അനുവദിച്ചതോടെയാണ് പദ്ധതി പുനരാരംഭിക്കുന്നത്. പ്രഭാത ഭക്ഷണം മുടങ്ങിയത് ‘മാധ്യമം’ വാർത്തയാക്കിയതോടെയാണ് സർക്കാർ അടിയന്തരമായി ഫണ്ട് അനുവദിച്ചത്.
നിലവിൽ പൂമാല സ്കൂളിലെ 108 വിദ്യാർഥികളിൽ 50ൽ താഴെ പേർക്ക് മാത്രമാണ് പ്രഭാതഭക്ഷണം നൽകുന്നത്. വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരിക്ക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി നൽകിയ സങ്കട ഹരജി ‘മാധ്യമം’ വാർത്തയാക്കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
തുടർന്ന്, കലക്ടർ ഉൾപ്പെടെ സർവ സർക്കാർ സന്നാഹങ്ങളും ഉണർന്ന് പ്രവർത്തിച്ചു. പഞ്ചായത്തിൽ 200ലേറെ വിദ്യാർഥികൾക്കാണ് പ്രഭാതഭക്ഷണം ലഭിച്ചിരുന്നത്. എന്നാൽ, ഫണ്ടിന്റെ അപര്യാപ്തതമൂലം ആറുമാസമായി ഇത് മുടങ്ങിക്കിടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.