മരംമുറിക്കുന്നതിനിടെ ശ്വാസതടസ്സം; മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
text_fieldsഇറങ്ങാൻ കഴിയാതെ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർ ആൻഡ് റെസ്ക്യൂ സേന രക്ഷപ്പെടുത്തുന്നു
വെള്ളിമാട്കുന്ന്: മരംമുറിക്കാൻ കയറി ഇറങ്ങാൻ കഴിയാതെ കുടുങ്ങിയ തൊഴിലാളിയെ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം രക്ഷപ്പെടുത്തി. 48കാരനായ പൂവാട്ടുപറമ്പ് പെരുമൺ തുറയിൽ ഗോപിനാഥനാണ് പ്ലാവിന് മുകളിലെ ശിഖരത്തിൽ കുടുങ്ങിയത്. മരംമുറിക്കുന്നതിനിടെ ശ്വാസതടസ്സം നേരിടുകയായിരുന്നു.
സഹായി കയറുകൊണ്ട് കെട്ടി വീഴാതെ സുരക്ഷിതമാക്കി. വെള്ളിമാട്കുന്ന് സ്റ്റേഷനിലെ ഫയർ ഓഫിസർമാരായ ഷൈബിൻ, അഹമ്മദ് റഹീഷ് എന്നിവർ മരത്തിന് മുകളിൽ കയറി റെസ്ക്യുനെറ്റിൽ സുരക്ഷിതമായി താഴെ ഇറക്കുകയയായിരുന്നു.
അജയകുമാർ, അബ്ദുൽ ഫൈസി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.