ബ്രണ്ണൻ ബ്രില്യൻസ്; കണ്ണൂർ സർവകലാശാല അത്ലറ്റിക് മീറ്റിൽ തലശ്ശേരി ബ്രണ്ണൻ കോളജ് ചാമ്പ്യന്മാരായി
text_fieldsമാങ്ങാട്ടുപറമ്പ്: കണ്ണൂർ സർവകലാശാല അത്ലറ്റിക് മീറ്റിൽ തലശ്ശേരി ബ്രണ്ണൻ കോളജ് ഓവറോൾ ചാമ്പ്യന്മാർ. പുരുഷ, വനിത വിഭാഗത്തില്‍ ജേതാക്കളായി തുടര്‍ച്ചയായി രണ്ടാം തവണയാണ് ബ്രണ്ണൻ ബ്രില്യൻസ്. പുരുഷ വിഭാഗത്തില്‍ 44 പോയന്റും (എട്ട് സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലം) വനിത വിഭാഗത്തില്‍ 59 പോയന്റും (ആറ് സ്വര്‍ണം, ആറ് വെള്ളി, ഒരു വെങ്കലം) നേടിയാണ് ബ്രണ്ണന്റെ പ്രയാണം. പുരുഷ, വനിതാ വിഭാഗങ്ങളിൽ പയ്യന്നൂര്‍ കോളജ് രണ്ടാംസ്ഥാനത്തെത്തി. പുരുഷവിഭാഗത്തില്‍ 38 പോയന്റ് (മൂന്ന് സ്വര്‍ണം, ആറു വെള്ളി, മൂന്ന് വെങ്കലം), വനിത വിഭാഗത്തില്‍ 46 പോയന്റ് (അഞ്ച് സ്വര്‍ണം, മൂന്ന് വെള്ളി, മൂന്ന് വെങ്കലം) എന്നിങ്ങനെയാണ് പയ്യന്നൂരിന്റെ നേട്ടം. പുരുഷ വിഭാഗത്തില്‍ 30 പോയന്റ് (രണ്ട് സ്വര്‍ണം, മൂന്ന് വെള്ളി, ആറ് വെങ്കലം) നേടി കണ്ണൂര്‍ എസ്.എന്‍ കോളജും വനിത വിഭാഗത്തില്‍ 12 പോയന്റ് (ഒരു സ്വര്‍ണം, രണ്ട് വെള്ളി, ഒരു വെങ്കലം)നേടി എളേരിത്തട്ട് ഇ.കെ നായനാര്‍ സ്മാരക കോളജും മൂന്നാം സ്ഥാനത്തെത്തി.
ഡാനിയും അഷ്നയും വ്യക്തിഗത ചാമ്പ്യൻമാർ
മാങ്ങാട്ടുപറമ്പ്: കണ്ണൂർ സര്‍വകലാശാല അത്ലറ്റിക് മീറ്റില്‍ തലശേരി ബ്രണ്ണന്‍ കോളജിലെ ഡാനി ജേക്കബും പിലാത്തറ സെന്റ് ജോസഫ് കോളജിലെ അഷ്ന ഷാജിയും വ്യക്തിഗത ചാമ്പ്യൻമാരായി. പുരുഷവിഭാഗം ഹൈജംപില്‍ 2.06 മീറ്റര്‍ ഉയരം ചാടിയാണ് ഡാനി റെക്കോഡിട്ടത്. ബി.എ. പൊളിറ്റിക്കല്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഡാനി ആലപ്പുഴയിലെ എസ്.എം ജോക്കബിന്റെയും മേഴ്സിയുടെയും മകനാണ്. കഴിഞ്ഞ വർഷവും സ്വര്‍ണം നേടിയിരുന്നു.
ലോങ് ജംപിലും ട്രിപ്പിള്‍ ജംപിലും സ്വര്‍ണം നേടിയ അഷ്ന ഷാജിയുടെ വിജയം അഞ്ചുവർഷമായി കുത്തകയാണ്. എം.എസ്.ഡബ്ല്യു വിദ്യാർഥിനിയാണ്. ആലക്കോട് കാപ്പിമലയിലെ ഷാജിയുടെയും ഷൂബിയുടെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.