നിയമങ്ങൾ പാലിച്ചാൽ മാത്രം ബ്രൂവറികൾക്ക് ലൈസൻസ് - മന്ത്രി
text_fieldsകോഴിക്കോട്: സർക്കാർ മുന്നോട്ടുവെക്കുന്ന എല്ലാ നിയമങ്ങളും വ്യവസ്ഥകളും പാലിച്ചാൽ മാത്രമേ ബ്രൂവറികൾക്ക് ലൈസൻസ് അനുവദിക്കുകയുള്ളൂയെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. ബ്രൂവറികൾക്ക് തത്വത്തിൽ അനുമതി നൽകുകയാണ് ചെയ്തത്്. പ്രവർത്തിക്കാനുള്ള ലൈസൻസ് നൽകിയിട്ടില്ല. ലൈസൻസിെൻറ ഘട്ടത്തിൽ എല്ലാ കാര്യങ്ങളും സുതാര്യമായ നിലയിൽ പരിശോധിക്കും. ജനങ്ങളുടെ താൽപര്യത്തിനെതിരായി ഒരു നടപടിയും എടുക്കില്ലെന്ന ഉറപ്പാണ് സർക്കാറിന് നൽകാനുള്ളതെന്നും മന്ത്രി കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മദ്യം വിദേശത്തേക്ക് കയറ്റി അയക്കുന്നതിന് അനുമതി വേണമെന്ന് ശ്രീചക്ര ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അതൊന്നും സർക്കാർ അംഗീകരിച്ചിട്ടില്ല. ലൈസൻസിെൻറ ഘട്ടത്തിലാണ് അക്കാര്യങ്ങൾ പരിശോധിക്കപ്പെടുക. അപാകതകൾ ഉണ്ടെങ്കിൽ ലൈസൻസ് റദ്ദാക്കും. അപേക്ഷകൾ പരിഗണിക്കുന്നത് മാത്രമാണ് നടന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബ്രൂവറിക്കായി കോൺഗ്രസ് നേതാവ് ഷിബു ബേബി ജോണിെൻറ അപേക്ഷ തെൻറ കയ്യിൽ കിട്ടിയിട്ടില്ല. എക്സൈസ് കമ്മീഷെൻറ കയ്യിൽ കിട്ടിയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും. പരിശോധനയിൽ വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്തവർക്ക് ലൈസൻസ് നൽകില്ല. അപേക്ഷകൾ പരിഗണിക്കുന്നതിൽ വിവേചനം കാണിച്ചിട്ടില്ല. പുതുതായി വന്ന അപേക്ഷകളും പരിഗണിച്ചിട്ടുണ്ട്. അപേക്ഷകൾ പരിശോധിക്കുക മാത്രമാണ് ചെയ്തത്. ഇതുവരെ ബ്രൂവറിക്കായുള്ള ലൈസൻസ് ആർക്കും നൽകിയിട്ടില്ലെന്നും ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.