ബ്രൂവറി വിവാദം: എക്സൈസിൽ കൂട്ടസ്ഥലംമാറ്റം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയത് വിവാദമായതിനു പി ന്നില്‍ ചില ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് എക്സൈസിലെ ഉന്ന ത ഉദ്യോഗസ്ഥർക്കടക്കം കൂട്ടസ്ഥലംമാറ്റം. കമീഷണര്‍ ഋഷിരാജ് സിങ് മാസങ്ങൾക്കുമുമ് പ് സ്ഥലംമാറ്റാന്‍ ഉത്തരവിടുകയും രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് എക്സൈസ് ആസ്ഥാനത്ത് തുടരുകയും ചെയ്ത ഇന്‍സ്പെക്ടറും ഇക്കൂട്ടത്തിലുണ്ട്. രാഷ്ട്രീയ ബന്ധങ്ങളുള്ള ഉദ്യോഗസ്ഥരെ സുപ്രധാന തസ്തികകളില്‍ നിയമിക്കരുതെന്ന എക്സൈസ് കമീഷണറുടെ നിര്‍ദേശവും സര്‍ക്കാര്‍ അംഗീകരിച്ചെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്.
ബ്രൂവറി ഫയലുകള്‍ക്ക് വേഗംകൂടാൻകാരണക്കാരനെന്ന് കണ്ടെത്തിയ കമീഷണർ ആസ്ഥാനത്തെ ഓഡിറ്റ് വിഭാഗം ഇൻസ്പെക്ടറെ തൃശൂരിലേക്കാണ് മാറ്റിയത്. ബ്രൂവറി വിവാദമുണ്ടായപ്പോള്‍ ഇയാളെ സ്ഥലംമാറ്റാന്‍ കമീഷണര്‍ ഉത്തരവിട്ടിരുന്നു. രാഷ്ട്രീയ ഇടപെടൽ മൂലം മണിക്കൂറിനുള്ളില്‍ തീരുമാനം മരവിപ്പിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍, സൂപ്രണ്ട്, മാനേജര്‍മാര്‍ ഉൾപ്പെടെ 64പേരെയും സ്ഥലം മാറ്റി.
എക്സൈസ് ആസ്ഥാനത്തെ അബ്കാരി വിഭാഗം ഡെപ്യൂട്ടി കമീഷണര്‍ കെ. സുരേഷ് ബാബുവിനെ ബിവറേജസ് കോർപറേഷന് ആസ്ഥാനത്തേക്കും അവിടെയുണ്ടായിരുന്ന ഡെപ്യൂട്ടി കമീഷണർ കെ. മുഹമ്മദ് റഷീദിനെ ആലപ്പുഴയിലേക്കും മാറ്റി. ആലപ്പുഴ ഡെപ്യൂട്ടി കമീഷണറായിരുന്ന എ.എന്‍. ഷായ്ക്കാണ് എക്സൈസ് ആസ്ഥാനത്തെ അബ്കാരി വിഭാഗത്തിെൻറ ചുമതല. പത്തനംതിട്ട ഡെപ്യൂട്ടി കമീഷണര്‍ കെ. ചന്ദ്രപാലാണ് പുതിയ എറണാകുളം ഡെപ്യൂട്ടി കമീഷണര്‍. എറണാകുളം ഡെപ്യൂട്ടി കമീഷണര്‍ എ.എസ്. രഞ്ജിത്തിന് പത്തനംതിട്ടയുടെ ചുമതല നല്കി. സി.എസ്.ഡി കാൻറീന് ഡെപ്യൂട്ടി കമീഷണറായിരുന്ന വി.പി. സുലേഷ്കുമാറിനെ പാലക്കാട്ട് നിയമിച്ചു. പാലക്കാട് ഡെപ്യൂട്ടി കമീഷണറായിരുന്ന ജേക്കബ് ജോണിനെ കാസർകോേട്ടക്കാണ് മാറ്റിയത്. ബാലകൃഷ്ണനാണ് തൃശൂരിലെ പുതിയ ഡെപ്യൂട്ടി കമീഷണര്‍. എ.കെ. നാരായണന്‍കുട്ടിക്കാണ് സി.എസ്.ഡി കാൻറീനിെൻറ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.