ബാറുടമകളില്‍നിന്ന് മാസപ്പടി; മൂന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
text_fieldsപെരുമ്പാവൂര്‍: ബാറുടമകളില്‍നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തില്‍ മൂന്ന് എക്സൈസ് ഉ ദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. കുന്നത്തുനാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജികുമാര ്, റേഞ്ച് ഇന്‍സ്പെക്ടര്‍ സാബു ആര്. ചന്ദ്ര, പ്രിവൻറിവ് ഓഫിസര്‍ ആര്. പ്രതാപന് എന്നിവ രെയാണ് സസ്പെൻഡ് ചെയ്തത്.
ബാറുടമകളുടെ പരാതിയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണത്തിടെയാണ് നടപടി. കുന്നത്തുനാട് എക്സൈസ് സര്‍ക്കിള്‍ പരിധിയിലെ 18 ബാര്‍ ഹോട്ടലുകളില്‍നിന്ന് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങുന്നുവെന്ന വിവാദം ജനുവരിയിലാണ് ഉയര്‍ന്നത്. ഓരോ ഹോട്ടലും നല്‍കേണ്ട മാസപ്പടി 35,000 രൂപയാണെന്നായിരുന്നു ആരോപണം.
ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന് പ്രസിഡൻറ് വി. സുനില്‍ കുമാറിെൻറ പരാതിയിലാണ് മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ ആഗസ്റ്റില്‍ അസോസിയേഷന് സമ്മേളനം നടക്കുമ്പോഴാണ് പെരുമ്പാവൂരിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങുന്നതായി ചില ബാര്‍ ഉടമകള്‍ ആരോപിച്ചത്.
തുടര്‍ന്ന് പെരുമ്പാവൂരിലെ ബാര്‍ ഉടമകളുടെ യോഗം ചേര്‍ന്ന് മാസപ്പടി നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് എക്സൈസ് വിജിലന്‍സ് എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്.
തുടര്‍ന്ന്, മൂന്നുമാസം മാസപ്പടി വാങ്ങാതിരുന്നവര്‍ ഇടനിലക്കാര്‍ വഴി വീണ്ടും ബാര്‍ ഉടമകളെ സമീപിച്ച് കുടിശ്ശിക അടക്കം വാങ്ങി. ഇക്കാര്യമറിഞ്ഞ അസോസിയേഷന് നേതൃത്വം മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥര്‍ മാസപ്പടി മടക്കി നല്കി തടിയൂരാന്‍ ശ്രമിച്ചിരുന്നു.
സംഭവത്തില്‍ 22 ഉദ്യോഗസ്ഥരെ പെരുമ്പാവൂരില്‍നിന്ന് സ്ഥലംമാറ്റിയിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപമുയര്‍ന്നതിനെ ത്തുടര്‍ന്നാണ് സസ്പെന്ഷന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.