1000 രൂപ കൈക്കൂലി; മുൻ ഒാവർസിയർക്ക് രണ്ടുവർഷം കഠിനതടവ്
text_fieldsകോട്ടയം: അംഗപരിമിതരുടെ േക്വാട്ടയിൽ വീടിനു വൈദ്യുതി കണക്ഷൻ നൽകാൻ 1000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ മുൻ ഓവർസിയർക്കു രണ്ടുവർഷം കഠിനതടവ്. പുന്നപ്ര കെ.എസ്.ഇ.ബി ഓഫിസിലെ മുൻ ഓവർസിയർ ആലപ്പുഴ പുന്നപ്ര വടക്കേച്ചടച്ചിപ്പറമ്പിൽ ഡി.പി. രവിയെയാണ് (60) കോട്ടയം വിജിലൻസ് കോടതി ജഡ്ജി ഡി. ദിലീപ് ശിക്ഷിച്ചത്. കൈക്കൂലി വാങ്ങിയതിനും അധികാരം ദുരുപയോഗം ചെയ്തതിനും ഓരോവർഷം വീതം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. ഒന്നിച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാവും. 2008 ജൂലൈ 26നാണ് കേസിനാസ്പദമായ സംഭവം. പുന്നപ്ര കറുകപ്പറമ്പിൽ മുഹമ്മദ് ഇക്ബാലിന് വീട് വൈദ്യുതീകരിക്കുന്നതിനു കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.