കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാർ വിജിലൻസ് പിടിയിൽ
text_fieldsകണ്ണൂർ: പിടിച്ചെടുത്ത ലോറി വിട്ടുനൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാറെ വിജിലൻസ് പിടികൂടി. കണ്ണൂർ താലൂക്ക് ഹെഡ് ക്വാർട്ടർ ഡെപ്യൂട്ടി തഹസിൽദാർ തലശ്ശേരി തിരുവങ്ങാട് സ്വദേശി ആർ. വിനോദ്കുമാറിനെയാണ് കണ്ണൂർ വിജിലൻസ് യൂനിറ്റ് ഡിവൈ.എസ്.പി ജി. മധുസൂദനെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കണ്ടൻപാറക്കൽ വീട്ടിൽ അനീഷിൽനിന്നാണ് കൈക്കൂലി വാങ്ങിയത്. സെപ്റ്റംബർ ഒന്നിനാണ് പാറപ്പൊടിയുമായി വന്ന ലോറി ഡെപ്യൂട്ടി തഹസിൽദാർ പിടികൂടിയത്. നിയമപരമായി നടപടിയെടുക്കുകയാണെങ്കിൽ 25,000 രൂപയാണ് പിഴ ഇൗടാക്കേണ്ടത്. ഇതിനുപകരം 10,000 രൂപ തന്നാൽ വണ്ടി വിട്ടയക്കാമെന്ന് ഡെപ്യൂട്ടി തഹസിൽദാർ പറഞ്ഞു. പണമില്ലെന്ന് പറഞ്ഞതോടെ 5000 രൂപയായി കുറച്ചു. 4000 രൂപ അനീഷ് അപ്പോൾതന്നെ നൽകി.
കേസിൽനിന്ന് ഒഴിവാക്കി രേഖകൾ നൽകുന്നതിന് 1000 രൂപകൂടി വേണമെന്ന് വിനോദ്കുമാർ നിർബന്ധം പിടിച്ചതോടെ അനീഷ് വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് നൽകിയ പണം ഇന്നലെ താലൂക്ക് ഒാഫിസിനു സമീപം ഡി.ടി.പി.സി ഒാഫിസിനു മുന്നിൽനിന്ന് കൈമാറുന്നതിനിടെ വിജിലൻസ് പിടികൂടുകയായിരുന്നു. പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വിജിലൻസ് ഇൻസ്പെക്ടർ ജി. ബാലചന്ദ്രൻ, എസ്.െഎ ഒ.വി. കൃഷ്ണൻ, എ.എസ്.െഎമാരായ മഹേന്ദ്രൻ, പങ്കജാക്ഷൻ, അരുളാനന്ദൻ, സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ ബാബു, വിനോദ്, സിവിൽ പൊലീസ് ഒാഫിസർ ഫിനോജ് എന്നിവരും സംഘത്തിലുൾെപ്പട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.