കൈക്കൂലി വാങ്ങുന്നതിനിടെ വി.ഇ.ഒ പിടിയിൽ
text_fieldsഎടവണ്ണ (മലപ്പുറം): കൈക്കൂലി വാങ്ങുന്നതിനിടെ വി.ഇ.ഒ വിജിലൻസിെൻറ പിടിയിലായി. എടവണ ്ണ ഗ്രാമപഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറായ എടക്കര പാലേമാട് സ്വദേശി പാല പ്പെറ്റ വീട്ടിൽ കൃഷ്ണദാസിനെയാണ് (44) 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറം വിജിലൻസ ് ഡിവൈ.എസ്.പി എ. രാമചന്ദ്രെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ന്നുമ്മലിലെ പരേതനായ കട്ടചിറക്കൽ അയ്യപ്പെൻറ ഭാര്യ ചില്ലക്കുട്ടിയുടെ വീടിെൻറ അറ്റകുറ്റപ്പണിക്കായി എസ്.സി-എസ്.ടി ഭവന പുനർനിർമാണ പദ്ധതി പ്രകാരം പഞ്ചായത്ത് തനത് ഫണ്ടിൽനിന്ന് 2018-19ൽ 75,000 രൂപ അനുവദിച്ചിരുന്നു. എന്നാൽ, പ്രവൃത്തി പൂർത്തിയാക്കി തുകക്കായി പഞ്ചായത്തിൽ അപേക്ഷ നൽകി. മാസങ്ങൾ കഴിഞ്ഞിട്ടും തുക ലഭിക്കാത്തതിനെതുടർന്ന് പഞ്ചായത്തധികൃതരെ സമീപിച്ചപ്പോൾ ഫയൽ വിശദ റിപ്പോർട്ട് സമർപ്പിക്കാനായി വി.ഇ.ഒയുടെ പക്കലാണെന്ന് പറഞ്ഞു. ഇദ്ദേഹത്തെ സമീപിച്ചപ്പോൾ പല കാരണങ്ങൾ പറഞ്ഞ് മടക്കി.
രണ്ടുദിവസം മുമ്പ് 3,000 രൂപ നൽകിയാൽ തുക അനുവദിക്കാമെന്ന് വി.ഇ.ഒ അറിയിച്ചു. തുടർന്ന് വിജിലൻസിനെ അറിയിച്ചതായി ചില്ലക്കുട്ടിയുടെ മകൻ സുധീഷ് പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക് 2.25ഓടെ വി.ഇ.ഒ ഓഫിസിൽ സുധീഷിെൻറ പക്കൽനിന്ന് പണം വാങ്ങുന്നതിനിടെയാണ് പിടിയിലായത്. കൃഷ്ണദാസിനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.