കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിന് കള്ളക്കേസില്‍ കുടുക്കിയെന്ന്
text_fieldsപാലക്കാട്: കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിന് കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപണം. അട്ടപ്പാടി ഡപ്യൂട്ടി ഫ ോറസ്റ്റ് റേഞ്ച് ഓഫിസര്‍ ശിവന്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച് പീഡിപ്പിച്ചതായി അട്ടപ്പാടിയില്‍ മരക്കച ്ചവടം ചെയ്യുന്ന അഗളി മാങ്ങാടന്‍കണ്ടിയില്‍ എം.കെ. അശോകനും ലോറി ഡ്രൈവര്‍ മുഹമ്മദ് അലിയുമാണ് വാർത്തസമ്മേളനത്തില ്‍ ആരോപണവുമായെത്തിയത്.
അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട തങ്ങളെ ദിവസം മുഴുവന്‍ ഭക്ഷണം നല്‍കാതെയും വസ്ത്രങ്ങള്‍ ഊരിമാറ്റിയും പീഡിപ്പിച്ചു. മോതിരവും ബെല്‍റ്റിലുണ്ടായിരുന്ന 20,000 രൂപയും റേഞ്ച് ഓഫിസര്‍ എടുത്തെന്നും ഇവര്‍ പറഞ്ഞു. തെളിവെടുപ്പ് എന്ന് പറഞ്ഞ് രണ്ട് ദിവസം വിലങ്ങ് വെച്ച് നടത്തിയെന്നും 72കാരനായ അശോകന്‍ പറഞ്ഞു.
കഴിഞ്ഞ മേയ് ഒന്നിനാണ് സംഭവം. ലോറിയില്‍ 16 മരങ്ങളാണ് ഉണ്ടായിരുന്നത്. പാസ് ആവശ്യമില്ലാത്ത വാകമരമാണുണ്ടായിരുന്നത്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍നിന്ന് മുറിച്ച മരത്തിന് െഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ ശിവന്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇത് കൊടുക്കാന്‍ തയാറാവാത്തതിന് വനംവകുപ്പിെൻറ സ്ഥലത്ത്നിന്ന് മരം മുറിച്ചെന്ന കള്ളക്കേസുണ്ടാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.
മരം മുറിച്ച് സ്ഥലത്തിനോട് ചേര്‍ന്ന് വനം വകുപ്പിെൻറ ഭൂമിയില്ല. ലോറിയില്‍ ഉണ്ടായിരുന്ന പാസ് ഉണ്ടായിരുന്ന മറ്റു മരങ്ങള്‍ക്കും ശിവന്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. 30 വര്‍ഷമായി അട്ടപ്പാടിയില്‍ താന്‍ മരക്കച്ചവടം ചെയ്യുന്നുണ്ടെന്നും ഇതുവരെ ഒരു പെറ്റികേസ് പോലും തെൻറ പേരില്‍ ഉണ്ടായിട്ടില്ലെന്നും റേഞ്ച് ഓഫിസര്‍ക്ക് എതിരെ മന്ത്രിയുൾപ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
എന്നാൽ, അശോകൻ സർക്കാർ ഭൂമിയിൽനിന്ന് മരം മുറിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്ന് അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചർ ഉദയൻ പറഞ്ഞു. ഇയാൾക്കെതിരെ പൊതുഭൂമിയിലെ മരം മുറിച്ചുകടത്താനടക്കം ശ്രമിച്ച കേസിൽ അന്വേഷണം നടത്തിവരുകയാണെന്നും ഉദയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.