വാളയാർ ചെക്ക്പോസ്റ്റിലെ കൈക്കൂലി: ആറ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
text_fieldsപാലക്കാട്: വാളയാർ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 67,000 രൂപ പിടിച്ചെടുത്ത സംഭവത്തിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മോട്ടോർ വെഹിക്ൾ ഇൻസ്‌പെക്‌ടർ ബിനോയ്, അസിസ്റ്റന്‍റ് മോട്ടോർ വെഹിക്ൾ ഇൻസ്‌പെക്ടർമാരായ ജോർജ് വർഗീസ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ, ഡ്രൈവർ സുനിൽ മണിനാഥ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
ഇവർക്കെതിരെ നടപടി വേണമെന്ന് വിജിലൻസ് ശിപാർശ ചെയ്തിരുന്നു. ചൊവ്വാഴ്ച പുലർച്ച രണ്ടിനായിരുന്നു പരിശോധന.
പണത്തിന് പുറമെ കൈക്കൂലിയായി പഴങ്ങളും പച്ചക്കറികളും വാങ്ങുന്നുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. പരിശോധനക്കിടെ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്ൾ ഇൻസ്‌പെക്ടർ അനീഷ് സമീപത്തെ കാട്ടിലേക്ക് ഓടിപ്പോയിരുന്നു.
രക്ഷപ്പെടാൻ ശ്രമിച്ച മോട്ടോർ വെഹിക്ൾ ഇൻസ്‌പെക്ടർ ബിനോയിയെ വിജിലൻസ് സംഘം പിടിച്ചുനിർത്തി. സംഘടിതമായി കൈക്കൂലി വാങ്ങുന്നതിനെതിരെ ശക്തമായ നടപടി വേണമെന്ന് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് സമർപ്പിച്ച് അടുത്ത ദിവസംതന്നെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.