കൈക്കൂലി: കെ.എസ്.ആർ.ടി.സി ഡെപ്യൂട്ടി ജനറൽ മാനേജർ പിടിയിൽ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ പരസ്യം പതിക്കുന്നതിന് കരാറെടുത്ത കരാറുകാരനിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ട ഡെപ്യൂട്ടി ജനറൽ മാനേജറെ (കൊമേഴ്സ്യൽ) വിജിലൻസ് പിടികൂടി. തിരുവനന്തപുരം കുമാരപുരം സ്വദേശി സി. ഉദയകുമാറിനെയാണ് (51) ശനിയാഴ്ച രാത്രി ഏഴോടെ പ്രമുഖ ക്ലബിൽ പണം വാങ്ങുന്നതിനിടെ വിജിലൻസ് തെക്കൻ മേഖല എസ്.പി ജയശങ്കറുടെ നേതൃത്വത്തിൽ പിടികൂടിയത്.
പരസ്യം പതിച്ചതിന് ആറര ലക്ഷത്തിന്റെ ബിൽ മാറാൻ ഉദയകുമാർ ഒരു ലക്ഷം ആവശ്യപ്പെട്ടു. ബുധനാഴ്ച 40,000 രൂപ നൽകി. 30,000 രൂപ ശനിയാഴ്ച വൈകീട്ടോടെ നൽകി. ബാക്കി തുക കൂടി തരാതെ ബിൽ മാറില്ലെന്ന് ഉദയകുമാർ വാശി പിടിച്ചതോടെയാണ് കരാറുകാരൻ വിജിലൻസിനെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.