ചെങ്കൽ ഖനനം: മൈനർ മിനറൽ കൺസഷൻ ചട്ടത്തിൽ ഭേദഗതി വരുത്താൻ തീരുമാനം
text_fieldsതിരുവനന്തപുരം: ചെങ്കൽ ഖനന മേഖല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ പരിഹരിക്കുന്നതിന് കേരള മൈനർ മിനറൽ കൺസഷൻ ചട്ടത്തിൽ ഭേദഗതി വരുത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ചെങ്കല്ലിന്റെ (ലാറ്ററൈറ്റ് (ബിൽഡിങ് സ്റ്റോൺ)) റോയൽറ്റി നിരക്ക് നിലവിലെ 48 രൂപയിൽ നിന്നും 32 രൂപയാക്കും.
2023 ലെ കെ.എം.എം.സി. ചട്ടം 13 ഭേദഗതി ചെയ്ത് ചെങ്കൽ ഖനനത്തിന് (ലാറ്ററൈറ്റ് (ബിൽഡിംഗ് സ്റ്റോൺ)) മാത്രം ഫിനാൻഷ്യൽ ഗ്യാരണ്ടി നിലവിലുള്ള രണ്ട് ലക്ഷം രൂപയിൽ നിന്നും 50,000 യായി കുറവു ചെയ്യും. ചെങ്കല്ലിന്റെ (ലാറ്ററൈറ്റ് (ബിൽഡിംഗ് സ്റ്റോൺ)) റോയൽറ്റി തുക ഒടുക്കുന്നതിന് രണ്ടു തവണകൾ അനുവദിച്ച് ചട്ട ഭേദഗതി വരുത്തും.
2023 മാർച്ച് 31ലെ കെ.എം.എം.സി ചട്ടഭേദഗതി വന്നതിനുശേഷം സംസ്ഥാനത്തെ ചെങ്കൽ മേഖലയിലെ വിഷയങ്ങൾ പരിശോധിക്കാൻ ഖനനമേഖലയിലേയും മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റി ശിപാർശകൾ സമർപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.