വധുവിെൻറ മാതാവ് കേസിൽ ഉൾപ്പെട്ടതുകൊണ്ട് വിവാഹത്തിൽ പെങ്കടുക്കാതിരിക്കാനാകില്ല -മന്ത്രി ബിന്ദു
text_fieldsതിരുവനന്തപുരം: വധുവിെൻറ മാതാവ് ഏതോ കേസിൽ ഉൾപ്പെെട്ടന്ന കാരണത്താൽ സഹപ്രവർത്തകയുടെ മകെൻറ വിവാഹത്തിൽ പെങ്കടുക്കാതിരിക്കാനാകില്ലെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുടെ മകളുടെ വിവാഹത്തിൽ മന്ത്രി പെങ്കടുത്തെന്ന വിവാദത്തിലായിരുന്നു പ്രതികരണം.
തെൻറ മണ്ഡലമായ ഇരിങ്ങാലക്കുടയിലെ ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും മഹിള പ്രസ്ഥാനത്തിൽ സഹപ്രവർത്തകയുമായ ലത ചന്ദ്രെൻറ മകെൻറ വിവാഹത്തിലാണ് പെങ്കടുത്തത്. കമ്യൂണിസ്റ്റ് പാർട്ടി നേതാവും പാർട്ടി കുടുംബാംഗവുമാണ് ലത. ബാലസംഘം മുതൽ ഡി.വൈ.എഫ്.െഎ വരെ ഒരുമിച്ച് പ്രവർത്തിച്ച് ജാതിമാറിയുള്ള പ്രണയ വിവാഹം നടത്തിയവരാണ് വധൂവരന്മാർ.
സാധാരണ കുടുംബത്തിലെ കുട്ടികളുടെ വിവാഹത്തിലാണ് പെങ്കടുത്തതെന്നും ഇനിയും അത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വരൻ തെൻറ വിദ്യാർഥി കൂടിയാണ്. വിവാദമുണ്ടാക്കിയ മാധ്യമങ്ങൾ കുറച്ചുകൂടി മാധ്യമ നൈതികത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.