തലശ്ശേരി-മാഹി ബൈപ്പാസിലെ പാലത്തിന്‍റെ ബീമുകൾ തകർന്നുവീണു
text_fieldsകണ്ണൂര്‍: തലശ്ശേരി- മാഹി ബൈപ്പാസിനായി നിർമ്മിച്ച പുതിയ പാലത്തിന്‍റെ ബീമുകൾ തകർന്നു വീണു. നാല് ബീമുകളാണ് തകർന്നത്. നിട്ടൂരിനടുത്ത് ബാലത്തിൽ നിർമാണത്തിലിരിക്കുന്ന പാലത്തിൻ്റെ ബീമുകളാണ് ഇന്ന് ഉച്ചക്ക് രണ്ടരക്ക് തകർന്നത്. പാലത്തില്‍ തൊഴിലാളികളുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടമില്ല. പെരുമ്പാവൂർ ആസ്ഥാനമായ ഇ.കെ.കെ കൺസ്ട്രക്ഷനാണ് പാലത്തിന്‍റെ നിർമ്മാണ ചുമതല. നാല് പാലങ്ങളാണ് ഇ.കെ.കെ കൺസ്ട്രക്ഷന്‍ ഇവിടെ നിര്‍മിക്കുന്നത്. അതില്‍ ഒരു പാലമാണ് ഇന്ന് തകര്‍ന്നത്. ബീമുകള്‍ തകര്‍ന്നതിന്‍റെ കാരണം വ്യക്തമായിട്ടില്ല.
അതേസമയം നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
2018 ഒക്ടോബര്‍ 30നാണ് തലശ്ശേരി- മാഹി ബൈപ്പാസിന്‍റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വ്വഹിച്ചത്. മുഴുപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ പതിഞ്ചര കിലോമീറ്റര്‍ ദൂരമാണ് പുതിയതായി മാഹി ബൈപാസ് നിര്‍മിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.