Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലക്കപ്പാറക്കടുത്ത്​...

മലക്കപ്പാറക്കടുത്ത്​ പാലം തകർന്നു; അന്തർസംസ്ഥാന ഗതാഗതം മുടങ്ങി

text_fields
bookmark_border
മലക്കപ്പാറക്കടുത്ത്​ പാലം തകർന്നു; അന്തർസംസ്ഥാന ഗതാഗതം മുടങ്ങി
cancel
camera_alt

മലക്കപ്പാറക്ക് സമീപം ആനമല റോഡിൽ തകർന്ന പാലം

അതിരപ്പിള്ളി: ആനമല അന്തർസംസ്ഥാന റോഡിൽ മലക്കപ്പാറക്ക് സമീപം പാലം തകർന്ന്​ ഗതാഗതം മുടങ്ങി. മഴയെ തുടർന്ന് റോഡ് മണ്ണിടിച്ചിൽ ഭീഷണിയിൽ. മലക്കപ്പാറക്കും പത്തടിപ്പാലത്തിനും ഇടയിലുള്ള പാലമാണ് വെള്ളിയാഴ്​ച രാത്രി ഏ

ഴോടെ തകർന്നത്. മലക്കപ്പാറയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് കടന്നുപോകുന്നതിന് തൊട്ടുമുമ്പായിരുന്നു​ അപകടം​. ഈ റൂട്ടിൽ വാൽപ്പാറ, മലക്കപ്പാറ ഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മലയിൽനിന്നുള്ള ഒരുചെറിയ തോടിന് മുകളിലുള്ള പാലത്തി​െൻറ പ്രധാന സ്ലാബും വശത്തെ ഭിത്തിയുമാണ് തകർന്നത്. വാഹനങ്ങൾ കടന്നുപോകാൻ ബദൽ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 2018ലെ പ്രളയത്തെ തുടർന്ന് ആനമല റോഡിൽ ഗുരുതര മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. റോഡ് ഇടിയുകയും മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടുവർഷം കൊണ്ടാണ് അത് കെട്ടി ഉയർത്തിയത്. മഴ പെയ്താൽ ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bridge collapsesMalakappara
News Summary - Bridge collapses near Malakappara
Next Story