Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലം നവീകരണം: ശനിയും...

പാലം നവീകരണം: ശനിയും ഞായറും ട്രെയിൻ ഗതാഗത നിയന്ത്രണം

text_fields
bookmark_border
train service
cancel

തിരുവനന്തപുരം: പുതുക്കാട്​-ഇരിഞ്ഞാലക്കുട സെക്​ഷനിൽ പാലം നവീകരണ ജോലി നടക്കുന്നതിനാൽ ശനിയും ഞായറും ട്രെയിൻ ഗതാഗത നിയ​ന്ത്രണം. മാവേലി എക്സ്​പ്രസ്​ അടക്കം എട്ട്​ ട്രെയിനുകൾ പൂർണമായും മലബാർ അടക്കം 12 വണ്ടികൾ ഭാഗികമായും റദ്ദാക്കി​. രണ്ട്​​ ട്രെയിനുകൾ ഈ ദിവസങ്ങളിൽ കേരളത്തിലെ സ്​​റ്റോപ്പുകൾ ഒഴിവാക്കി വഴിതിരിച്ചുവിടും.

ശനിയാ​ഴ്ചയിലെ മംഗളൂരു-തിരുവനന്തപുരം മാവേലി (16603), ​​എറണാകുളം-ഷൊർണൂർ മെമു (06018), എറണാകുളം-ഗുരുവായൂർ എക്സ്​പ്രസ്​ (06448) എന്നിവയാണ്​ പൂർണമായും റദ്ദാക്കിയത്​. ഞായറാഴ്ചയിലെ തിരുവനന്തപുരം-മംഗളൂരു മാവേലി (16604), ഗുരുവായൂർ-എറണാകുളം എക്സ്​പ്രസ്​ (06439), എറണാകുളം-കോട്ടയം എക്സ്​പ്രസ്​ (06453), കോട്ടയം-എറണാകുളം എക്സ്​പ്രസ്​ (06434), ഷൊർണൂർ-എറണാകുളം മെമു (06017) എന്നിവ പൂർണമായും റദ്ദാക്കി​. ശനിയാഴ്ച​ ഉച്ചക്ക്​​ 12.25ന്​ മംഗളൂരുവിൽനിന്ന്​ പുറപ്പെടേണ്ട മംഗളൂരു-തിരുവനന്തപുരം സെൻട്രൽ എക്സ്​പ്രസ് (16348) ഏഴ്​​ മണിക്കൂർ ​​വൈകി 9.25നേ യാത്ര തുടങ്ങൂ.

ശനിയാഴ്ച​ ഭാഗികമായി റദ്ദാക്കിയവ

മംഗളൂരു-തിരുവനന്തപുരം മലബാർ (16630)​ ശനിയാഴ്ച ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. ശനിയാഴ്ചയിലെ ഗുരുവായൂർ-ചെന്നൈ എഗ്​മോർ (16128) ഗുരുവായൂരിന്​ പകരം എറണാകുളത്തുനിന്ന് ഞായറാഴ്ച ​ പുലർച്ചെ 1.20നാകും യാത്ര ആരംഭിക്കുക. തിരുവനന്തപുരം-ഗുരുവായൂർ ഇന്‍റർസിറ്റി (16342) എറണാകുളത്തും മധുര-ഗുരുവായൂർ എക്സ്​പ്രസ്​ (16327) ആലുവയിലും കാരയ്ക്കൽ-എറണാകുളം ജങ്​ഷൻ എക്സ്​പ്രസ്​ (16187) പാലക്കാടും യാത്ര അവസാനിപ്പിക്കും. ഹ​സ്രത്ത് നിസാമുദ്ദീൻ-എറണാകുളം വീക്ക്​ലി എക്സ്​പ്രസ്​ (22656) ഷൊർണൂരിലും ചെന്നൈ -ഗുരുവായൂർ എക്സ്​പ്രസ്​ (16127) എറണാകുളം ജങ്​ഷനിലും അജ്​മീർ-എറണാകുളം മരുസാഗർ എക്സ്​പ്രസ്​ (12978) ​ഷൊർണൂരിലും യാത്ര അവസാനിപ്പിക്കും.

വഴിതിരിച്ച്​ വിടുന്നവ

ഗാന്ധിധാമിൽനിന്ന്​ പുറപ്പെടുന്ന ഗാന്ധിധാം-നാഗർകോവിൽ എക്സ്​പ്രസ്​ (16335) ശനിയാഴ്ച ഷൊർണൂരിൽനിന്ന്​ പൊള്ളാച്ചി-മധുര വഴി നാഗർകോവിലേക്ക്​ വഴിതിരിച്ചുവിടും. പുണെ-കന്യാകുമാരി എക്സ്​പ്രസ്​ പാലക്കാടുനിന്ന്​ പൊള്ളാച്ചി-മധുര വഴി കന്യാകുമാരിയിലേക്ക്​ പോവും.

ഞായറാഴ്​ച ഭാഗികമായി റദ്ദാക്കിയവ

ഞായറാഴ്​ചയിലെ ഗുരുവായൂർ-തിരുവനന്തപുരം ഇന്‍റർസിറ്റി (16341 ) ഗുരുവായൂരിന്​ പകരം പുലർച്ചെ 5.20ന്​ എറണാകുളം ജങ്​ഷനിൽ നിന്നാകും യാത്ര തുടങ്ങുക. തിരുവനന്തപുരം-മംഗളൂരു മലബാർ (16629) തിരുവനന്തപുരത്തിന്​ പകരം തിങ്കളാഴ്ച പുലർ​ച്ചെ 2.40ന്​ ഷൊർണൂരിൽനിന്നും ഗുരുവായൂർ-മധുര എക്സ്​പ്രസ്​ (16328) ഗുരുവായൂരിന്​ പകരം രാവിലെ 7.45ന്​ ആലുവയിൽനിന്നും​ യാത്ര തുടങ്ങും. എറണാകുളം-കാരയ്ക്കൽ എക്സ്​പ്രസ്​ (16188) എറണാകുളത്തിന്​ പകരം തിങ്കളാഴ്ച പുലർ​ച്ചെ 1.40ന്​ പാലക്കാട്​ നിന്നാകും യാത്ര ആരംഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaytrain service
News Summary - Bridge renovation: Saturday and Sunday train traffic control
Next Story