ബ്രിട്ടീഷ് പൗരനെ വിട്ടയച്ചതിൽ വീഴ്ചയില്ലെന്ന് കെ.ടി.ഡി.സി
text_fieldsതിരുവനന്തപുരം: കോവിഡ് സംശയിച്ച ബ്രിട്ടീഷ് പൗരനെ മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടി ൽ നിന്ന് വിട്ടയച്ച സംഭവത്തിൽ തങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കാട്ടി കേരള ടൂറിസം ഡെവലപ്മെൻറ് കോർപറേഷൻ (കെ.ടി.ഡി.സി) സർക്കാറിന് റിപ്പോർട്ട് നൽകി. ബ്രിട് ടീഷ് പൗരെൻറ പരിശോധനഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് 14ന് രാവിലെ 11ന് അറിയിച്ചിരുന്നു.
അതിെൻറ അടിസ്ഥാനത്തിൽ സംഘം മടക്കയാത്ര നിശ്ചയിച്ചു. എന്നാൽ ഫലം ലഭിച്ചിട്ടില്ലെന്ന് വൈകുന്നേരത്തോടെ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചതിനെ തുടർന്ന് സംഘം ബഹളംെവച്ചു. ഇയാളുടെ പരിശോധന നടത്തിയത് 11 നാണ്. മൂന്ന് ദിവസം നിരീക്ഷണത്തിന് വിധേയനാക്കണമെന്നാണ് നിർേദശിച്ചിരുന്നത്. അത് കൃത്യമായി പാലിച്ചു. യു.കെ എംബസി ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിരുന്നു. ഇവർ നിയമനടപടിക്ക് മുതിർന്നാലോ എന്ന ആശങ്ക മൂലമാണ് പരിശോധനഫലത്തിെൻറ രേഖ ആവശ്യപ്പെട്ടത്.
അപ്പോഴാണ് ഫലം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പിലെ ഉന്നതർ അറിയിച്ചത്. പരിശോധനഫലംതന്നെ മാറ്റിപ്പറയേണ്ടിവന്നതിനാൽ റിസോർട്ട് അധികൃതർ നിസ്സഹായരായി. രാത്രി പരിശോധനഫലം പോസിറ്റീവായെന്നാണ് ഇപ്പോൾ പറയുന്നതെങ്കിലും അക്കാര്യം റിസോർട്ട് അധികൃതരെ അറിയിച്ചിട്ടില്ലെന്നും കെ.ടി.ഡി.സി ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.