ഇഡ്ഡലിയെ കളിയാക്കി സായിപ്പ്, കണക്കിനുകൊടുത്ത്തരൂരും; ട്വിറ്ററിൽ നടക്കുന്നത് ഇഡ്ഡലി 'യുദ്ധം'
text_fieldsഇഡ്ഡലിയെ ലോകത്തെ ഏറ്റവും ബോറൻ ഭക്ഷണമെന്ന് വിശേഷിപ്പിച്ചത് മാത്രയെ യു.കെക്കാരൻ സായിപ്പ് എഡ്വേർഡ് ആൻഡേഴ്സന് ഒാർമയുള്ളു. പിന്നെയെല്ലാം ഒരു പൊകപോലെയായിരുന്നു. ശശി തരൂരിെൻറ നേതൃത്വത്തിൽ ഇന്ത്യൻ ട്വിറ്ററാറ്റികൾ സായിപ്പിനെ എടുത്ത് പഞ്ഞിക്കിെട്ടന്ന് പറഞ്ഞാൽ മതി. രണ്ടുദിവസമായി ട്വിറ്ററിൽ നടക്കുന്ന ഇഡ്ഡലി യുദ്ധത്തിെൻറ കഥയാണ് പറഞ്ഞുവരുന്നത്.
ഇംഗ്ലണ്ടിലെ ചരിത്ര പ്രൊഫസറും ഇന്ത്യ-ബ്രിട്ടീഷ് പഠനത്തിലെ വിദഗ്ധനുമായ എഡ്വേർഡ് ആൻഡേഴ്സനാണ് ഇഡ്ഡലിയെ വിമർശിച്ച് പുലിവാല് പിടിച്ചത്. സൊമാറ്റൊ ഇന്ത്യയുടെ ഒരു ചോദ്യമാണ് എല്ലാത്തിെൻറയും തുടക്കം. 'എന്തുകൊണ്ടാണ് ആളുകൾ ഇത്രയധികം ഇഷ്ടപ്പെടുന്നതെന്ന് നിങ്ങൾക്ക് മനസിലാകാത്ത വിഭവം ഏതാണ്' എന്ന ചോദ്യമാണവർ പങ്കുവച്ചത്. ഇൗ ചോദ്യം ട്വിറ്ററിൽ നൽകിക്കൊണ്ട് 'ഇഡ്ഡലിയാണ് ലോകത്തിലെ ഏറ്റവും വിരസമായ കാര്യങ്ങളിലൊന്ന്'എന്നായിരുന്നു ആൻഡേഴ്സെൻറ മറുപടി.
Idli are the most boring things in the world. https://t.co/2RgHm6zpm4
— Edward Anderson (@edanderson101) October 6, 2020
ഇതിന് പിന്നാലെ ദക്ഷിണേന്ത്യക്കാരായ വലിയൊരു വിഭാഗം ആൻഡേഴ്സനെതിരെ രംഗത്ത് വന്നു. തുടന്ന് തെൻറ ഭാഗം വിശദീകരിച്ചുകൊണ്ട് 'ദക്ഷിണേന്ത്യക്കാർ എന്നെ ആക്രമിക്കുന്നതിനുമുമ്പ് ഒരുകാര്യം ഒാർക്കണം, എനിക്ക് ദോശയും അപ്പവും മെറ്റല്ലാ ദക്ഷിണേന്ത്യൻ ഭക്ഷണവും ഇഷ്ടമാണ്. പക്ഷേ ഇഡ്ഡലിയും പുട്ടും സഹിക്കാൻ പറ്റില്ല'എന്ന് അദ്ദേഹം കുറിച്ചു. തുടന്നാണ് ശശി തരൂരും മകനും പത്രപ്രവർത്തകനുമായ ഇഷാൻ തരൂരും സാഹിത്യകാരൻ എൻ.എസ്. മാധവനുമൊക്കെ ഇഡ്ഡലിയുടെ പക്ഷംപിടിച്ച് രംഗെത്തത്തിയത്.
Try it with a plate of steaming idlis, accompanied by coconut chutney with a garnish of mustard seeds, a red-chilli-and-onion samandi & some molagapodi w/melted ghee. If the idli batter has been fermented right, it's the closest thing to heaven on this earth! Class will be better
— Shashi Tharoor (@ShashiTharoor) October 7, 2020
ഇഡ്ഡലി എങ്ങിനെ കഴിക്കണമെന്ന് സായിപ്പിന് വിശദീകരിച്ച് കൊടുക്കാനും തരൂർ തയ്യാറായി. 'ഒരു പ്ലേറ്റ് ചൂടുള്ള ഇഡ്ഡലി താളിച്ച തേങ്ങ ചട്ണിയും മുളക് പൊടിയും ഉരുകിയ നെയ്യും ഉപയോഗിച്ച് പരീക്ഷിക്കുക. മാവ് ശരിയായി പുളിപ്പിച്ചതാണെങ്കിൽ ഇഡ്ഡലി കഴിക്കുക എന്നത് ഭൂമിയിലെ സ്വർഗത്തോട് ഏറ്റവും അടുത്തുള്ള കാര്യമായിരിക്കും'എന്നാണ് തരൂർ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.