വീടിന്റെ വാതിൽ പൊളിച്ച് 83 പവൻ ആഭരണങ്ങൾ കവർന്നു
text_fieldsനാഗർകോവിൽ: കോട്ടാർ വടലി വിളയിൽ സ്വകാര്യ മണൽകമ്പനി മാനേജരായ ആണ്ടേശ്വരന്റെ വീട്ടിൽ നിന്നും 83 പവൻ സ്വർണ്ണാഭരണങ്ങളും ഒന്നര കിലോ വെള്ളി ആഭരണങ്ങളും മോഷണം പോയി.
ആണ്ടേശ്വരനും കുടുംബവും ചെന്നൈയിൽ പഠിക്കുന്ന മകനെ കാണാൻ വെള്ളിയാഴ്ച പോയിരുന്നു. ഞായറാഴ്ച വീട്ടിലെ പട്ടിക്ക് ആഹാരം നൽകാൻ വന്ന സമീപവാസിയായ സ്ത്രീ വീട്ടിൽ പട്ടിയെ കാണാത്തതിനെ തുടർന്ന് വീടിന്റെ പുറക് വശത്ത് എത്തിയപ്പോഴാണ് വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്.
ചെന്നൈ നിന്നും എത്തിയ ആണ്ടേശ്വരൻ വീട്ടിൽ നോക്കിയപ്പോഴാണ് ആ ഭരണങ്ങൾ മോഷണം പോയ കാര്യം അറിയുന്നത്. കോട്ടാർ ഡി.എസ്.പി. നവീൻ കുമാറിന്റെ നേതൃത്വത്തിൽ സംഭവ സ്ഥലം പരിശോധിച്ചു. സി.സി.ടി.വിയെയും മോഷ്ടാക്കൾ കേടാക്കിയിട്ടുണ്ട്. രണ്ട് പ്രത്യേക പൊലീസ് സേനയെ മോഷണത്തിന്റെ അന്വേഷണ ചുമതല ഏൽപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.