യുവാവ് വെട്ടേറ്റ് മരിച്ച സംഭവം: അനുജൻ അറസ്റ്റിൽ
text_fieldsവൈക്കം: ഉദയനാപുരം വൈക്കപ്രയാർ ഒറ്റയിൽ താഴ്ചയിൽ രവിൻ (34) കൊല്ലപ്പെട്ട കേസിൽ അനുജൻ അറസ്റ്റിൽ. മാതാവിെൻറ എ.ടി.എം കാർഡ് ഉപയോഗിച്ച് പണമെടുക്കുന്നതിനെച്ചൊല്ലി ഉണ്ടായ കലഹത്തെതുടർന്ന് മദ്യലഹരിയിൽ വെട്ടിക്കൊലപ്പെടുത്തിയതാണെന്ന് അനുജൻ വിപിൻ (32) പൊലീസിന് മൊഴി നൽകി.
എ.ടി.എം കാർഡ് ഉപയോഗിച്ച് പണമെടുക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ അടിപിടി ഉണ്ടാവുകയും സംഘർഷത്തിനിടയിൽ വിപിൻ കത്തികൊണ്ട് രവിെൻറ തലക്ക് പിറകിൽ വെട്ടുകയുമായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. കെട്ടിട നിർമാണത്തൊഴിലാളികളായ രവിനും വിപിനും ഒരുമിച്ചാണ് താമസം.
മദ്യപിച്ച് കലഹം പതിവായതിനാൽ ഇരുവരുടെയും ഭാര്യമാർ അവരവരുടെ വീടുകളിലാണ്. പിതാവ് മറ്റൊരു വീട്ടിൽ തനിച്ചാണ് താമസം. മാതാവ് കടുത്തുരുത്തിയിലെ വീട്ടിൽ ജോലി ചെയ്താണ് കഴിയുന്നത്. സ്ഥിരം അടിപിടിയായതിനാൽ നാട്ടുകാരും ഇവിടേക്ക് ശ്രദ്ധിക്കാറില്ലെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.