അരിയിൽ ഷുക്കൂർ: ആര് മറന്നാലും പെറ്റവള്‍ക്കും കൂടപിറപ്പുകള്‍ക്കും ചില ചങ്കുകള്‍ക്കുമതിന് കഴിയില്ലെന്ന് സഹോദരൻ
text_fieldsഇന്ന് അരിയിൽ ഷുക്കൂറിെൻറ ഓർമ്മ ദിനമാണ്. കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ സ്വദേശിയും എം.എസ്.എഫിെൻറ പ്രാദേശിക നേതാവുമായ അരിയിൽ അബ്ദുൽ ഷുക്കൂർ 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വെച്ചാണ് കൊലചെയ്യപ്പെടുന്നത്. പട്ടുവം അരിയിൽ പ്രദേശത്ത് മുസ്ലിം ലീഗ് സി.പി.എം സംഘർഷത്തോടനുബന്ധിച്ച് പട്ടുവത്ത് എത്തിയ അന്നത്തെ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ, മുൻ കല്ല്യാശ്ശേരി എം.എൽ.എ ടി.വി.രാജേഷ് എന്നിവർ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതിനു പ്രതികാരമായിട്ടാണ് ഷുക്കൂർ കൊല്ലപ്പെട്ടതെന്നാണ് കേസ്.
രണ്ടര മണിക്കൂർ ബന്ദിയാക്കി വിചാരണ ചെയ്തുള്ള കൊലപാതകം മനസാക്ഷിയെ ഞെട്ടിക്കുന്നതായി. ഇന്ന് ഫേസ് ബുക്കിൽ ഷുക്കൂറിെൻറ സഹോദരൻ ദാവൂദ് മുഹമ്മദ് കുറിപ്പ് ഏറെ വൈകാരികമാണ്. ആര് മറന്നാലും പെറ്റവള്‍ക്കും കൂടപിറപ്പുകള്‍ക്കും ചിലചങ്കുകള്‍ക്കുമതിന് കഴിയില്ലെന്ന് ദാവൂദ് എഴുതുന്നു.
മൗനം അവസാനിക്കുന്നിടത്ത് നിന്ന് ചില തിരിച്ചറിവുകളുണ്ടാവുന്നു. ഓര്‍മകളെ ആര്‍ക്കാണ് ഭയം, ഇപ്പോള്‍ അപ്പുറത്തല്ല, ഇപ്പുറത്തുമുണ്ട് ആ ഭയം.പറയാനുളളത് പറയാന്‍ വാക്ക് മുറിഞ്ഞുപോകുന്നതാണ് ഏറ്റവും വലിയ ഭീരുത്വമെന്ന് തിരിച്ചറിയുന്നതായും ദാവൂദ് എഴുതുന്നു.
കുറിപ്പിെൻറ പൂർണ രൂപം:
ആര് മറന്നാലും
പെറ്റവള്‍ക്കും കൂടപിറപ്പുകള്‍ക്കും
ചിലചങ്കുകള്‍ക്കുമതിന് കഴിയില്ല.
മൗനം അവസാനിക്കുന്നിടത്ത്
നിന്ന് ചില തിരിച്ചറിവുകളുണ്ടാവുന്നു.
ഓര്‍മകളെ ആര്‍ക്കാണ് ഭയം,
ഇപ്പോള്‍ അപ്പുറത്തല്ല, ഇപ്പുറത്തുമുണ്ട് ആ ഭയം.പറയാനുളളത് പറയാന്‍ വാക്ക്
മുറിഞ്ഞുപോകുന്നതാണ്
ഏറ്റവും വലിയ ഭീരുത്വമെന്ന്
തിരിച്ചറിയുന്നു...
പ്രാര്‍ത്ഥനയോടെ
ഈ ദിവസവും ദാ ഇങ്ങിനെ കടന്നു പോകുന്നു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.