Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജസ്‌നയുടെ തിരോധാനം:...

ജസ്‌നയുടെ തിരോധാനം: സി.ബി.​െഎ അന്വേഷണത്തിന്​ സഹോദര​െൻറ ഹരജി

text_fields
bookmark_border
ജസ്‌നയുടെ തിരോധാനം: സി.ബി.​െഎ അന്വേഷണത്തിന്​ സഹോദര​െൻറ ഹരജി
cancel

കൊച്ചി: പത്തനംതിട്ടയില്‍നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന മറിയ ജയിംസി​​​െൻറ തിരോധാനം സംബന്ധിച്ച അന്വേഷണം സി.ബി.​െഎക്ക്​ വിടണമെന്നാവശ്യപ്പെട്ട്​ സഹോദര​​​െൻറ ഹരജി. മകളെ കാണാതായെന്ന പിതാവി​​​െൻറ പരാതിയില്‍ വെട്ടൂച്ചിറ പൊലീസ് രജിസ്​റ്റര്‍ ചെയ്ത കേസ് സി.ബി.​െഎക്ക്​ വിടണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ജയ്‌സ് ജോണ്‍ ജയിംസും കെ.എസ്​.യു സംസ്ഥാന പ്രസിഡൻറ്​ കെ.എം. അഭിജിത്തുമാണ് ഹരജി നല്‍കിയിരിക്കുന്നത്.

ഐ.ജി മനോജ് എബ്രഹാമി​​​െൻറ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്​കരിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ഹരജിയിൽ പറയുന്നു. ജസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടും വിവരം ലഭിച്ചിട്ടില്ല. സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട് സർക്കാറിന്​ നിവേദനം നല്‍കിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിൽ കോടതി ഉത്തരവിടണമെന്നാണ്​ ഹരജിയിലെ ആവശ്യം. 

പത്തനംതിട്ട കൊല്ലമുള കുന്നത്ത് വീട്ടില്‍ ജസ്‌ന മറിയ ജയിംസിനെ മാര്‍ച്ച് 22നാണ് കാണാതായത്. ജസ്​നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്​ പിതാവടക്കം നൽകിയ ഹേബിയസ്​കോർപസ്​ ഹരജികളും കോടതിയുടെ പരിഗണനയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJesna Maria James
News Summary - Brother, of Jasna Seeks to highcourt for CBI enquery in Missing case-Kerala News
Next Story