വധശ്രമ കേസിൽ സഹോദരന്മാർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ സഹോദരന്മാർ
പനമരം: വധശ്രമ കേസിലെ പ്രതികൾ അറസ്റ്റിൽ. കുളിവയൽ കുന്നേൽ ബാദുഷ ( 28 ), സഹോദരൻ കുന്നേൽ നിസാമുദ്ദീൻ (24) എന്നിവരെയാണ് കർണാടകയിലെ ഹുൺസൂറിൽ വെച്ച് പനമരം പൊലീസ് ഇൻസ്പെക്ടർ വി. സിജിത്തും സംഘവും അറസ്റ്റ് ചെയ്തത്. ജനുവരി എട്ടിന് കൂളിവയൽ സ്വദേശിയായ തെൽഹത്തിനെ വധിക്കാൻ ശ്രമിക്കുകയും ഇതേതുടർന്നു ഒളിവിൽ പോവുകയായിരുന്നു.
പ്രതികൾ കർണാടകയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കിട്ടിയത്. രണ്ടു പേരും പോക്സോ കേസിൽ 10 വർഷം ശിക്ഷിച്ചവരാണ്.
പൊലീസ് എത്തിയതറിഞ്ഞ് മൈസൂരിൽ നിന്നും ലോറിയിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിൻതുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് സംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ അബ്ദുൽ അസീസ്, അനൂപ് എം. രാജൻ, സിവിൽ പൊലീസ് എം.എ. ഷിഹാബ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.