വാമനപുരം ആറ്റില്‍ സഹോദരങ്ങളടക്കം മൂന്നുപേർ മുങ്ങിമരിച്ചു
text_fieldsകഴക്കൂട്ടം: ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ വാമനപുരം ആറ്റില്‍ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു. ആലംകോട് വഞ്ചിയൂര്‍ തൈക്കാട്ടുകോണം കിണറ്റുവിള വീട്ടില്‍ ഷംസുദ്ദീന്-റസീനബീവി ദമ്പതികളുടെ മക്കളായ അഹമ്മദ് ഷാ (20), മുഹമ്മദ് ഷാ (21), ആലംകോട് വഞ്ചിയൂര്‍ എസ്.എസ് മന്‍സിലില്‍ ഷംസുദ്ദീന്-സബീനബീവി ദമ്പതികളുടെ മകന് ഷജര്‍ (22) എന്നിവരാണ് മരിച്ചത്.
അവനവഞ്ചേരി ഗ്രാമത്ത്മുക്ക് മുള്ളിക്കടവില് ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായ അഞ്ചംഗസംഘമാണ് കടവില്‍ കുളിക്കാനത്തെിയത്. സംഘത്തിലെ ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ട് മറ്റ് രണ്ടുപേര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂടെയുണ്ടായിരുന്നവര്‍ നിലവിളിച്ചതോടെയാണ് നാട്ടുകാരും സമീപത്ത് പമ്പ്ഹൗസില്‍ ഉണ്ടായിരുന്നവരും വിവരം അറിഞ്ഞത്. സ്ഥലത്തത്തെിയ ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സാണ് മൂവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ആദ്യം മുഹമ്മദ് ഷായുടെയും പത്ത് മിനിറ്റിന് ശേഷം ഷജറിന്െറയും ആറേകാലോടെ അഹമ്മദ് ഷായുടെയും മൃതദേഹങ്ങള്‍ കണ്ടത്തെി.
മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഷംസുദ്ദീന്-റസീനബീവി ദമ്പതികള്‍ക്ക് മറ്റു മക്കളില്ല. ഷംന, ഷഹന എന്നിവര്‍ ഷജറിന്െറ സഹോദരിമാരാണ്. നിയാസ്, ആഷിഖ് എന്നിവരാണ് അഞ്ചംഗസംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.