മയക്കുമരുന്ന് കടത്ത്: പൊലീസ് വല വിരിച്ചത് രഹസ്യനീക്കം വഴി
text_fieldsമലപ്പുറം: കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുവേട്ട പൊലീസ് പൂർത്തിയാക്കിയത് രഹസ്യനീക്കത്തിലൂടെ. മഞ്ചേരി തുറക്കലിൽ മയക്കുമരുന്ന് കൈമാറാനെത്തിയ പ്രതികളുടെ കാറും കർണാടക രജിസ്േട്രഷൻ ബുള്ളറ്റും പിടികൂടിയിട്ടുണ്ട്. സൈന്യത്തിൽ ഏവിയേഷൻ റിട്ട. ഹവിൽദാറായ ശ്യാം ജഗ്ഗു രണ്ടുവർഷം മുമ്പാണ് വിരമിച്ചത്. ഇതിനുശേഷം ബ്രൗൺഷുഗർ ഏജൻറായ ഇയാൾ ബംഗളൂരുവിൽ കഴിഞ്ഞയാഴ്ചയാണ് അഷ്റഫുമായി ഇടപാട് ഉറപ്പിച്ചത്.
മഞ്ചേരിയിൽ ബ്രൗൺഷുഗർ കൈമാറുന്നതിനിടെയാണ് പിടിയിലായത്. രണ്ടാംപ്രതി ഫാസിൽ നായർകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽ.ഡി ക്ലർക്കാണെന്ന് പൊലീസ് പറഞ്ഞു. ദീർഘാവധിയെടുത്ത് ഗൾഫിലേക്ക് പോയ ഇയാൾ തിരിച്ചുവന്നശേഷം മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. പഴനി, നാഗർകോവിൽ, ട്രിച്ചി എന്നിവിടങ്ങളിൽ നിരീക്ഷണം നടത്തിയാണ് കെറ്റാമിൻ കടത്തുസംഘത്തിെൻറ നീക്കം പൊലീസ് മനസ്സിലാക്കിയത്.
അരീക്കോട് ബസ്സ്റ്റാൻഡിൽ ലഹരിമരുന്ന് കൈമാറാനെത്തിയപ്പോൾ പിടികൂടുകയായിരുന്നു. തമിഴ്നാട് സംഘത്തിന് നേതൃത്വം നൽകുന്നയാളെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു. മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, മേഞ്ചരി സി.െഎ എൻ.ബി. ഷൈജു, എസ്.െഎമാരായ റിയാസ് ചാക്കീരി (മഞ്ചേരി), കെ. സിനോദ് (അരീക്കോട്) എന്നിവരുടെ നേതൃത്വത്തിൽ എം. സത്യനാഥൻ, അബ്ദുൽ അസീസ്, പി. സൻജീവ്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, മുഹമ്മദ് സലീം എന്നിവരും അേന്വഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
പ്രതികൾക്ക് കള്ളനോട്ട് കടത്തുമായും ബന്ധമെന്ന് സൂചന
മലപ്പുറം: മലപ്പുറത്ത് മയക്കുമരുന്നുമായി പിടിയിലായ പ്രതികൾക്ക് കള്ളനോട്ട് കടത്തുമായി ബന്ധമുള്ളതായും സൂചന. പ്രതികൾക്ക് കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ മയക്കുമരുന്ന് ഇടപാടുണ്ട്. തുടരന്വേഷണം രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു.
വേഷം മാറിയും ഇടപാടിലെ ഇടനിലക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ചും മയക്കുമരുന്ന് റാക്കറ്റിെന വലയിലാക്കാൻ മലപ്പുറം പൊലീസ് സാഹസികനീക്കമാണ് നടത്തിയത്. ജില്ല പൊലീസ് സൂപ്രണ്ട് ദേബേഷ് കുമാർ ബെഹ്റയുടെ നിർദേശപ്രകാരം തമിഴ്നാട്ടിലും കർണാടകയിലും നടത്തിയ ശ്രമങ്ങളാണ് പ്രതികളെ വലയിലാക്കാൻ സഹായിച്ചത്.
മഞ്ചേരി എസ്.െഎ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ ബംഗൂരുവിലും മൈസൂരുവിലും ഒരാഴ്ച താമസിച്ച് ഇടപാടുകാരെ സമീപിച്ച് ബ്രൗൺഷുഗർ റാക്കറ്റിെൻറ കണ്ണികളെ മനസ്സിലാക്കി. തമിഴ്നാട്ടിലും കർണാടകയിലെ ഗുണ്ടിൽപേട്ടിലും സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നതിെൻറ മറവിലാണ് മുഖ്യപ്രതിയും കൊടിയത്തൂർ സ്വദേശിയുമായ അഷ്റഫ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. ഇവിടെ വെച്ചാണ് മൈസൂരു സ്വദേശികളായ നവീൻ, കാർത്തിക് എന്നിവരുമായി ഇയാൾ ബന്ധം സ്ഥാപിച്ചത്. രാജസ്ഥാൻ സ്വദേശിയായ വിമുക്തഭടനുമായി ഇതിനുമുമ്പും അഷ്റഫ് ഇടപാട് നടത്തിയിരുന്നതായി പൊലീസ് പറയുന്നു.
അരീക്കോട് എസ്.ഐ കെ. സിനോദിെൻറ നേതൃത്വത്തിൽ വേഷം മാറി സഞ്ചരിച്ചാണ് മാഫിയയുടെ ചുരുളഴിച്ചത്. ഇതിനായി തമിഴ്നാട്ടിലെ പഴനി, കെനാൽ, നാഗർകോവിൽ, ട്രിച്ചി എന്നിവിടങ്ങളിൽ ഒരാഴ്ചയോളം ചുറ്റിക്കറങ്ങി. മയക്കുമരുന്ന് ആവശ്യക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് തമിഴ്നാട് സംഘത്തെ പൊലീസ് അരീക്കോേട്ടക്ക് വരുത്തുകയായിരുന്നു. സമാനനീക്കത്തിലാണ് മഞ്ചേരിയിൽ ബ്രൗൺഷുഗറുമായി അഞ്ചംഗ സംഘത്തെ പിടികൂടിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.