ബാർ ജീവനക്കാരന് ക്രൂര മർദനം; ആറംഗ ഗുണ്ടാസംഘം അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
തിരുവല്ല : തിരുവല്ലയിലെ പുളിക്കീഴിലെ ബാർ ജീവനക്കാരനെ ക്രൂരമായി മർദിച്ച കേസിൽ ആറംഗ ഗുണ്ടാസംഘം അറസ്റ്റിൽ. തലവടി രാമഞ്ചേരിൽ വീട്ടിൽ ഷൈൻ (36), മകരച്ചാലിൽ വീട്ടിൽ സന്തോഷ്, (42 ) ചിറ പറമ്പിൽ വീട്ടിൽ സനൽകുമാർ (26), വിളയൂർ വീട്ടിൽ മഞ്ചേഷ് കുമാർ (40 ) , വിളയൂർ വീട്ടിൽ ദീപു (30), എൺപത്തിയഞ്ചിൽ ചിറയിൽ ഷൈജു (42 ) എന്നിവരാണ് പിടിയിലായത്.
മദ്യപിച്ച് ശേഷം പണം നൽകാത്തതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് അക്രമത്തിനിടയാക്കിയത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ പുളിക്കിഴ് ഇന്ദ്രപ്രസ്ഥ ബാറിൽ ആയിരുന്നു സംഭവം. ബാറിലെ വെയിറ്ററായ കൊല്ലം സ്വദേശി ജോണിനാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജോൺ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിൽ തുടരുകയാണ്.
കാറിലെത്തിയ സംഘം മദ്യപിച്ച ശേഷം പണം നൽകാതെ മടങ്ങാനൊരുങ്ങുകയായിരുന്നു. ജീവനക്കാർ ഇത് ചോദ്യം ചെയ്തതോടെ പ്രതികൾ സംഘം ചേർന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ജീവനക്കാർ പരാതി നൽകി.
പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇവർ എത്തിയ വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പിടിയിലായ ആറു പേർക്ക് എതിരെയും പുളിക്കീഴ്, എടത്വ, കോയിപ്രം സ്റ്റേഷനുകളിൽ ഒട്ടനവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പുളിക്കീഴ് എസ്.ഐ ജെ.ഷെജിം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.