Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് നടത്തിയത്...

പൊലീസ് നടത്തിയത് നരനായാട്ട്; സമരം വ്യാപിപ്പിക്കുമെന്ന് പി.കെ. ഫിറോസ്​

text_fields
bookmark_border
pk firos
cancel

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസ് നടത്തിയത് നരനായാട്ടെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. സമാധാന അന്തരീക്ഷത്തില്‍ നടത്തിയ മാര്‍ച്ചില്‍ പൊലീസ് മനഃപൂർവം അക്രമമുണ്ടാക്കുകയായിരുന്നു. ഭിന്നശേഷിക്കാരനായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അടക്കം തല്ലിച്ചതച്ചു. സമാധാനപരമായി സമരം ചെയ്യാന്‍ അനുവദിക്കില്ലെന്ന ധിക്കാര നിലപാടാണ് പൊലീസിന്​. മനുഷ്യത്വമില്ലാതെ അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകണം. വരുംദിവസങ്ങളില്‍ സംസ്ഥാനത്താകെ സമരം വ്യാപിപ്പിക്കുമെന്നും പി.കെ. ഫിറോസ്​ പറഞ്ഞു.

സംസ്ഥാന സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുസ്​ലിം യൂത്ത്​ ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക്​ നടത്തിയ സേവ്​ കേരള മാർച്ച് വൻ സംഘർഷത്തിലാണ് കലാശിച്ചത്. സമരക്കാരും പൊലീസും തമ്മിൽ ഭരണസിരാകേന്ദ്രത്തിന്​ മുന്നിൽ തെരുവുയുദ്ധമാണ്​ അരങ്ങേറിയത്​​. സമരക്കാർക്ക്​ നേരെ പൊലീസ്​ പലതവണ കണ്ണീർവാതകവും ഗ്രനേഡും പ്ര​യോഗിച്ചു. സംഘടിച്ചുനിന്ന പ്രവർത്തകർക്കു​ നേരെ പൊലീസ്​ ലാത്തിച്ചാർജും നടത്തി. കണ്ണീർവാതക പ്രയോഗത്തിലും ലാത്തിയടിയിലും ഒട്ടേറെ പേർക്ക്​ പരിക്കേറ്റു.

നജീബ്​ കാന്തപുരം എം.എൽ.എ, യൂത്ത്​ലീഗ്​ ജനറൽ സെക്രട്ടറി പി.കെ ഫിറോസ്​, ഭാരവാഹികളായ പി. ഇസ്മയിൽ, ടി.പി.എം ജിഷാൻ, എം.എസ്​.എഫ്​ ഭാരവാഹികളായ പി.കെ. നജാഫ്​, അഫ്​നാസ്​ ചോറോട്​, തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്​ പ്രസിഡന്‍റും ഭിന്നശേഷിക്കാരനുമായ കെ.പി.എം. സലീം തുടങ്ങി 35ഓളം പേർക്ക്​​ പൊലീസ്​ നടപടിയിൽ പരിക്കേറ്റു. ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. 28 സമരക്കാരെ പൊലീസ്​ അറസ്റ്റ്​ ചെയ്ത്​ കോടതിയിൽ ഹാജരാക്കി.

മുസ്​ലിം ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഉദ്​ഘാടന പ്രസംഗത്തിന്​ പിന്നാലെ സമരക്കാരും പൊലീസും തമ്മിൽ കൊമ്പു​കോർക്കുകയായിരുന്നു. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉൾപ്പെടെയുള്ളവർ നിർദേശം നൽകുന്നുണ്ടായിരുന്നു. നേതാക്കൾ മടങ്ങിയതിന്​ പിന്നാലെ സെക്രട്ടേറിയറ്റ്​ ഗേറ്റിന്​ മുന്നിൽ പൊലീസ്​ സ്ഥാപിച്ച ബാരിക്കേഡുകൾ സമരക്കാർ മറിച്ചിട്ടു. പൊലീസുമായി ഉന്തും തള്ളും തുടങ്ങി. ​

സമരക്കാർ പൊലീസിന്​ നേരെ കുപ്പിയും വടിയും വലിച്ചെറിയാൻ തുടങ്ങി. പിന്നാലെ കല്ലേറും തുടങ്ങി. ഇതോടെയാണ്​ പൊലീസ്​ ലാത്തിച്ചാർജ്​ നടത്തിയത്​. കണ്ണിൽ കണ്ടവരെ മുഴുവൻ പൊലീസ്​ വളഞ്ഞിട്ടുതല്ലി. സമരക്കാരെ പുളിമൂട്​ ഭാഗത്തേക്കും പാളയം ഭാഗത്തേക്കും സ്റ്റാച്യൂ -ജനറൽ ആശുപത്രി റോഡിലൂടെയും പൊലീസ്​ വിരട്ടിയോടിച്ചു. സമീപത്തെ കടകളിൽ കയറിയവരെ പൊലീസ്​ പിടിച്ചിറക്കി അടിച്ചോടിക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തു. സമരക്കാർ പിരിഞ്ഞുപോകാതെ വന്നതോടെ പലതവണ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.

കണ്ണീർവാതകം ശ്വസിച്ച്​ യൂത്ത്​ലീഗ്​ പ്രവർത്തകർക്കും തൊട്ടടുത്ത സമരപ്പന്തലിൽ ഉണ്ടായിരുന്ന സ്ത്രീകൾക്കും വഴിയാത്രക്കാർക്കും ഉൾപ്പെടെ​ ദേഹാസ്വാസ്ഥ്യവും ശ്വാസതടസ്സവും നേരിട്ടു. ഇവരിൽ ചിലരെയും ആശുപത്രിയിലേക്ക്​ മാറ്റി. ഒരു മണിക്കൂറിലേറെയാണ്​ പൊലീസും സമരക്കാരും ഏറ്റുമുട്ടിയത്​. ഇത്രയും സമയം എം.ജി റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police BrutalityPK Firosyouth league
News Summary - Brutality was conducted by the police - PK Firos
Next Story