പ്രസ്താവന വിഴുങ്ങി യെദിയൂരപ്പ; സീറ്റിെൻറ കാര്യത്തിൽ വിമതർക്ക് ഉറപ്പുനൽകിയിട്ടില്ലെന്ന്
text_fieldsബംഗളൂരു: സഖ്യസർക്കാറിെൻറ വീഴ്ചയിലേക്ക് നയിച്ച ഭരണപക്ഷ എം.എൽ.എമാരുടെ കൂട്ടരാജിക്ക് ചരടുവലിച്ചത് ബി.ജെ .പി കേന്ദ്രനേതൃത്വമായിരുന്നെന്ന തുറന്നുപറച്ചിലിന് പിന്നാലെ പ്രസ്താവന വിഴുങ്ങി മുഖ്യമന്ത്രി ബി.എസ്. യെദിയ ൂരപ്പ. വിമത എം.എൽ.എമാരുടെ രാജിക്ക് പിന്നിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ആണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അയോഗ് യരാക്കപ്പെട്ട എം.എൽ.എമാർക്ക് ബി.ജെ.പി ടിക്കറ്റ് നൽകാമെന്ന് താൻ ഉറപ്പുനൽകിയിട്ടില്ലെന്നും യെദിയൂരപ്പ പറഞ്ഞ ു. വിഡിയോ പുറത്തായതിനുപിന്നിൽ സിദ്ധരാമയ്യയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. സിദ്ധരാമയ്യക്ക് സാമാന്യബോധം നഷ്ടപ്പെട്ടിരിക്കുന്നു. വിഡിയോയുടെ പേരിൽ തെൻറ രാജി ആവശ്യപ്പെടുന്ന കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുകയാണ്. അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർക്ക് സീറ്റ് നൽകാമെന്ന് താൻ ഉറപ്പുനൽകിയിട്ടില്ല. അവർ രാജിവെച്ചത് അവരുടേതായ കാരണത്താലാണ്. തെൻറ വാക്കുകൾ തെറ്റായി വ്യഖ്യാനിക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി 12 മുതൽ 13 വരെ സീറ്റ് നേടുമെന്നും യെദിയൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം, വിഡിയോ രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പിക്കെതിരെ രംഗത്തിറങ്ങാനാണ് കോൺഗ്രസ് തീരുമാനം. യെദിയൂരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് തിങ്കളാഴ്ച കർണാടകയിൽ പ്രതിഷേധം സംഘടിപ്പിക്കും. വിഡിയോയിലെ പരാമർശങ്ങളെ നിസ്സാരമായി കാണാനാവില്ലെന്നും ഏറെ ഗൗരവമുള്ളതാണെന്നും ചൂണ്ടിക്കാട്ടിയ മുൻ മന്ത്രി യു.ടി. ഖാദർ ഇതുസംബന്ധിച്ച് സി.ബി.െഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. വിഡിയോ പുറത്തായതുസംബന്ധിച്ച് പാർട്ടിതലത്തിൽ അന്വേഷണം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ പറഞ്ഞു. പ്രസ്തുത യോഗം പൊതുപരിപാടിയായിരുന്നില്ല. കോർ കമ്മിറ്റിയോഗമായിരുന്നു. എന്നിട്ടും വിഡിയോ പുറത്തായത് എങ്ങനെയെന്ന് അന്വേഷിക്കും. വിഡിയോ പുറത്തുവിട്ടതുവഴി രാഷ്ട്രീയ നേട്ടം കൊയ്യാമെന്നാണ് സിദ്ധരാമയ്യയുടെ നോട്ടമെന്നും കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് പറഞ്ഞ കുറുക്കെൻറ കഥ ഒാർമിക്കുകയാണ് അദ്ദേഹമെന്നും കട്ടീൽ കളിയാക്കി.
ഫോൺ ചോർത്തൽ: 54 എസ്.െഎമാർക്ക് സി.ബി.െഎ നോട്ടീസ്
ബംഗളൂരു: എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കേ രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസില്‍ 54 എസ്.െഎമാരോട് ഹാജരാവാൻ സി.ബി.ഐ നിർദേശം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഹെബ്ബാള്‍ റോഡിലെ സി.ബി.ഐ ഒാഫിസിലെത്തി മൊഴി നൽകാനാണ് നിർദേശം. സഖ്യസർക്കാറിെൻറ കാലത്ത് ബംഗളൂരു നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ എസ്.െഎമാരായിരുന്നവരെയാണ് അന്വേഷണത്തിെൻറ ഭാഗമായി വിളിപ്പിച്ചത്. സിറ്റി പൊലീസിലെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തിരുന്നവരാണ് ഫോണ്‍ ചോര്‍ത്തിയതെന്നാണ് സി.ബി.ഐ സംഘത്തിെൻറ കണ്ടെത്തൽ.
ഫോണ്‍ ചോര്‍ത്തല്‍ പരാതിയെ തുടര്‍ന്ന് ബംഗളൂരു സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയായി അധികാരമേറ്റയുടന്‍ ബി.എസ്. യെദിയൂരപ്പ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു. സി.ബി.ഐ കേസ് ഏറ്റെടുത്തതിന് പിന്നാലെ സിറ്റി പൊലീസ് കമീഷണറായിരുന്ന അലോക്കുമാറിനെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിെൻറ വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. തേൻറതടക്കം വിമത എം.എൽ.എമാരുടെ ഫോണ്‍ കുമാരസ്വാമി ചോര്‍ത്തിയെന്നും ഇവ ഉപയോഗിച്ച് എം.എൽ.എമാരെ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്നും മുന്‍ ജെ.ഡി^എസ് അധ്യക്ഷനും അയോഗ്യനാക്കപ്പെട്ട എം.എൽ.എയുമായ എ.എച്ച്. വിശ്വനാഥ് ആരോപിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ളവരുടെ ഫോണ്‍ രേഖകള്‍ ചോര്‍ത്തിയെന്ന ആരോപണം പുറത്തുവന്നതോടെ സഖ്യകക്ഷിയായിരുന്ന കോണ്‍ഗ്രസും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.