അരക്കോടി രൂപയുമായി പിടിയിലായ ബി.എസ്.എഫ് കമാണ്ടൻറിെൻറ ജാമ്യാപേക്ഷ തള്ളി
text_fieldsതിരുവനന്തപുരം: അരക്കോടിയോളം രൂപയുമായി പിടിയിലായ ബി.എസ്.എഫ് കമാണ്ടൻറ് ജിബു ഡി. മാത്യുവിെൻറ ജാമ്യാപേക്ഷ കോടതി തള്ളി. ഇയാൾക്ക് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന സി.ബി.ഐ റിപ്പോർട്ട് കണക്കിലെടുത്തും പ്രതിക്ക് ജാമ്യം അനുവദിച്ചാൽ നാടുകടക്കാൻ സാധ്യതയുെണ്ടന്നുള്ള സി.ബി.ഐ നിയമോപദേശകെൻറ വാദം പരിഗണിച്ചുമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി നാസറിേൻറതാണ് ഉത്തരവ്. പത്തനംതിട്ട സ്വദേശി ജിബുവിനെ ജനുവരി 31നാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന് സി.ബി.ഐ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. കൊച്ചിൻ സി.ബി.ഐ യൂനിറ്റിലെ എസ്.പി ഷിയാസിെൻറ നേതൃത്വത്തിലെ സംഘമാണ് ഇയാളെ ഷാലിമാർ എക്സ്പ്രസിൽനിന്ന് പിടികൂടിയത്.
ബംഗ്ലാദേശ് അതിർത്തിയിലെ ബൈറാംപൂർ യൂനിറ്റിൽ ജോലിചെയ്യുന്ന ഇയാൾക്ക് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും അവർക്ക് വഴിവിട്ട സഹായം നൽകിയതിന് കൈക്കൂലിയായി ലഭിച്ച പണമാണ് പിടിച്ചെടുത്തതെന്നും സി.ബി.െഎ വ്യക്തമാക്കി. അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ ബിഷു ഷെയ്ഖുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് സി.ബി.ഐ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. ആ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് ഇയാളുടെ ജാമ്യാേപക്ഷ കോടതി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.