ആശ്രിത നിയമനം: ബി.എസ്.എഫ് ജവാെൻറ വിധവയുടെ അപേക്ഷ പരിഗണിക്കണം -ഹൈകോടതി
text_fieldsകൊച്ചി: അപേക്ഷ ൈവകിയതിെൻറ പേരിൽ ബി.എസ്.എഫ് ജവാെൻറ വിധവക്ക് ആശ്രിത നിയമനം നിരസിക്കരുതെന്ന് ഹൈകോടതി. ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ യഥാസമയം ഹാജരാക്കാത്തതിെൻറ പേരിൽ സംസ്ഥാന സർക്കാർ നിയമനം നിഷേധിച്ചത് ശരിയല്ലെന്നും അപേക്ഷ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. കണ്ണൂർ സ്വദേശിനി ഒ.പി. ഷീജ നൽകിയ ഹരജിയിലാണ് സിംഗിൾബെഞ്ചിെൻറ ഉത്തരവ്.
ബി.എസ്.എഫ് ബറ്റാലിയനിൽ കോൺസ്റ്റബിളായിരുന്ന ഷീജയുടെ ഭർത്താവ് 1998 മേയ് 16നാണ് ഉധംപൂരിലെ താവി നദിയിൽ മുങ്ങിമരിച്ചത്. പ്രതിരോധസേനയിലെ അംഗങ്ങൾ മരണപ്പെട്ടാൽ കേന്ദ്ര സർക്കാറിനോ സംസ്ഥാന സർക്കാറിനോ മരണപ്പെട്ടയാളുടെ വേണ്ടപ്പെട്ടവർക്ക് ആശ്രിത നിയമനം നൽകാമെന്നാണ് ചട്ടം. ഇതനുസരിച്ച് ഷീജ രണ്ടു തവണ ആശ്രിത നിയമനത്തിനായി സംസ്ഥാന സർക്കാറിന് അപേക്ഷ നൽകിയെങ്കിലും നിരസിച്ചു. ജവാൻ യുദ്ധമുഖത്തല്ല കൊല്ലപ്പെട്ടതെന്നതിനാൽ 1996 ലെ സർക്കാർ ഉത്തരവ് പ്രകാരം ആശ്രിത നിയമനം നൽകാനാവില്ലെന്ന വാദവുമുണ്ടായി.
എന്നാൽ, യൗവനത്തിെൻറ തുടക്കത്തിൽ തന്നെ വിധവയായ സ്ത്രീക്ക് കൈക്കുഞ്ഞുങ്ങളുമായി പഞ്ചാബിലും കശ്മീരിലുമൊക്കെയെത്തി സർട്ടിഫിക്കറ്റുകൾ സംഘടിപ്പിക്കാൻ കഴിയാതിരുന്ന സാഹചര്യം സർക്കാർ അനുഭാവ പൂർവം പരിഗണിക്കേണ്ടതായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. യുദ്ധമുഖത്തല്ലെങ്കിൽ പോലും ഹരജിക്കാരിയുടെ ഭർത്താവിന് ദുരന്തമുണ്ടായത് ജോലി നിർവഹണത്തിനിടെയാണ്. ആ നിലക്ക് ആശ്രിത നിയമനത്തിന് അവകാശമുണ്ട്. രണ്ടു ദശാബ്ദത്തോളമായി വിധവയായി ജീവിക്കുന്ന ഹരജിക്കാരിയുടെ പരാതി കോടതിയിലും അഞ്ചു വർഷം കിടന്നു. രാഷ്ട്ര സേവനത്തിനിടെ ജീവൻ നഷ്ടപ്പെട്ട ജവാെൻറ വിധവയും കുട്ടികളും അശരണരായി കഴിയുന്ന സാഹചര്യവും ഹരജിക്കാരിയുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളും കൂടി കണക്കിലെടുക്കേണ്ടതായിരുന്നെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.