രഹ്ന ഫാത്തിമക്ക് ക്വാർട്ടേഴ്സ് ഒഴിയാൻ നോട്ടീസ് നൽകി ബി.എസ്.എൻ.എൽ
text_fieldsകൊച്ചി: നഗ്ന ശരീരത്തിൽ പ്രായപൂർത്തിയാകാത്ത മക്കളെകൊണ്ട് ചിത്രം വരപ്പിച്ചതിനെ തുടർന്ന് പോക്സോ കേസ് നേരിടുന്ന രഹ്ന ഫാത്തിമയോട് ക്വാർട്ടേഴ്സ് ഒഴിയാൻ ബി.എസ്.എൻ.എൽ നിർദേശം. ക്വാർട്ടേഴ്സിൽ പൊലീസ് റെയ്ഡ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നിർദേശം. കമ്പനിയുടെ പ്രതിച്ഛായക്ക് കോട്ടമേൽപ്പിച്ചുവെന്നും ജൂൺ ഏഴിന് അയച്ച നോട്ടീസിൽ പറയുന്നു.
നോട്ടീസ് ലഭിച്ച് 30 ദിവസത്തിനകം ക്വാർട്ടേഴ്സ് ഒഴിയണമെന്നും അല്ലാത്തപക്ഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. രഹ്ന ഫാത്തിമക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ജൂൺ 25നാണ് ക്വാർട്ടേഴ്സിൽ പൊലീസ് റെയ്ഡ് നടത്തിയത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.എസ്.എൻ.എൽ രഹ്ന ഫാത്തിമയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിനുശേഷം ക്വാർട്ടേഴ്സ് ഉപയോഗിക്കാൻ അർഹതയില്ലെന്നും നോട്ടീസിൽ വ്യക്തമാക്കി. കഴിഞ്ഞ 18 മാസമായി സസ്പെൻഷനിയിലായിരുന്നു ഇവർ. തുടർ നടപടിയായാണ് പിരിച്ചുവിടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.