ബി.എസ്.എൻ.എൽ: ദൈനംദിന കാര്യങ്ങൾക്ക് പണം മുടക്കുന്നത് ഉദ്യോഗസ്ഥർ
text_fieldsതൃശൂർ: പണമില്ലാതെ ദൈനംദിന പ്രവർത്തനങ്ങൾപോലും ഏത് നിമിഷവും നിലക്കാമെന്ന സ്ഥിത ിയിലായ ബി.എസ്.എൻ.എൽ സേവനം നിലക്കാതിരിക്കാൻ എക്സിക്യുട്ടീവ് തസ്തികയിലുള്ള ഉ ദ്യോഗസ്ഥർ കൈയിൽനിന്ന് പണം മുടക്കുന്നു. ജൂനിയർ ടെലികോം ഓഫിസർ മുതൽ ഉയർന്ന തസ്ത ികയിലുള്ള ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ഈ സ്ഥിതിവിശേഷമാണ് നേരിടുന്നത്. ശമ്പളം വൈകു ന്ന സാഹചര്യത്തിലും സേവനവും തൊഴിലും നിലക്കാതിരിക്കാനുള്ള കഠിന യത്നത്തിലാണ് എക്സിക്യുട്ടീവുകൾ.
ജൂനിയർ ടെലികോം ഓഫിസർ, സബ് ഡിവിഷനൽ എൻജിനീയർ, ഡിവിഷനൽ എൻജിനീയർ തുടങ്ങി എക്സിക്യുട്ടീവ് തസ്തികയിൽ ഉള്ളവരാണ് സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി സേവനം മുന്നോട്ട് കൊണ്ടുപോകാൻ ബാധ്യതയുള്ളവർ. ചെലവ് കുറക്കാൻ സ്വന്തം വാഹനങ്ങളുടെ ഉപയോഗം കുറച്ചതോടെ അത്യാവശ്യത്തിന് വാടകക്ക് വിളിക്കണം. മുമ്പ് ഒരു തുക മുൻകൂർ അനുവദിച്ചിരുന്നത് ഇപ്പോഴില്ല. അതോടെ വാഹനത്തിെൻറ വാടക കൈയിൽനിന്ന് കൊടുക്കണം.
എക്സ്ചേഞ്ചുകളുടെയും ടവറുകളുടെയും പ്രവർത്തനം വൈദ്യുതി വിതരണത്തിലെ തടസ്സംമൂലം മുടങ്ങാതിരിക്കാൻ ഡീസലിനും മറ്റ് സാമഗ്രികൾക്കും പണം മുടക്കുന്നതും പലപ്പോഴും കൈയിൽനിന്നാണ്. ഏഴ് മാസമായി വേതനം കിട്ടാത്ത കരാർ തൊഴിലാളികളെ അടിയന്തര സാഹചര്യങ്ങളിൽ ജോലിക്ക് നിയോഗിക്കുേമ്പാൾ എക്സിക്യുട്ടീവ് ഉദ്യോഗസ്ഥരാണ് പ്രതിഫലം കൊടുക്കുന്നത്. ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ പൊട്ടുന്നത് നന്നാക്കാൻ 40,000 രൂപ വരെ ചെലവ് വരും. ഉദ്യോഗസ്ഥർ പിരിച്ചാണ് തുക കണ്ടെത്തുന്നത്.
ഒരു ലക്ഷം രൂപയിലധികം മുടക്കിയവരുണ്ട്. ഇവർക്ക് പിന്നീട് 5,000-10,000 രൂപയാണ് അനുവദിക്കുന്നത്. ബാക്കി തുക എപ്പോൾ കിട്ടുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ടവറുകളിലെ വൈദ്യുതി വിതരണത്തിന് കെ.എസ്.ഇ.ബിക്ക് ബിൽ അടച്ചിട്ട് നാല് മാസമായി. കേന്ദ്ര സർക്കാർ അടിയന്തരമായി ഫണ്ട് അനുവദിച്ചില്ലെങ്കിൽ ‘സഡൺ ഡെത്ത്’ സംഭവിക്കുമെന്ന് എക്സിക്യുട്ടീവ് ഉദ്യോഗസ്ഥന്മാരുെട സംഘടന പ്രതിനിധി ‘മാധ്യമ’ത്തോട് പറഞ്ഞു. നഷ്ടത്തിൽ പ്രവർത്തിക്കുന്ന 18,000ഓളം എക്സ്ചേഞ്ചുകൾ പൂട്ടുന്നത് ഉൾപ്പെടെ സംഘടന നിരവധി ആവശ്യങ്ങൾ ബി.എസ്.എൻ.എല്ലിനും ടെലികോം മന്ത്രാലയത്തിനും മുന്നിൽ വെച്ചിട്ടുണ്ടെങ്കിലും തീരുമാനം ഇഴയുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.