ബി.എസ്.എൻ.എൽ അഴിമതി മുൻ സബ് എൻജിനീയർക്കടക്കം തടവും പിഴയും
text_fieldsതിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് പോസ്റ്റ് പെയ്ഡ് കണക്ഷൻ നൽകിയെന്ന കേസിൽ ബി.എസ്.എൻ.എൽ മുൻ സബ് ഡിവിഷനൽ എൻജിനീയർ ഉൾപ്പെടെ പ്രതികൾക്ക് തടവും പിഴയും.
ഒന്നാംപ്രതി ബി.എസ്.എൻ.എൽ മുൻ സബ് ഡിവിഷനൽ എൻജിനീയർ രഘൂത്തമൻ നായർ, സബ് ഫ്രാഞ്ചൈസി ഷിജു, മഹേഷ് സിൻഹ, ശ്രീകേഷ്, എസ്. മുബാറക്, രേഖ, കാർത്തിക എന്നിവരെയാണ് സി.ബി.െഎ പ്രത്യേക കോടതി ശിക്ഷിച്ചത്.
മൂന്നാംപ്രതി ഷിമ്മി വിചാരണവേളയിൽ മരിച്ചിരുന്നു. ഒമ്പതാം പ്രതി ജീനറ്റ്, പത്താം പ്രതി രാജേന്ദ്രപാൽ എന്നിവർ ഒളിവിലാണ്. ഒന്നാം പ്രതി രഘൂത്തമൻ നായർക്ക് നാലുവർഷം തടവും നാലു ലക്ഷം രൂപ പിഴയും രണ്ടാം പ്രതി ഷിജുവിന് അഞ്ചുവർഷം തടവും പത്ത് ലക്ഷം രൂപ പിഴയും നാലുമുതൽ ആറുവരെയുള്ള പ്രതികൾക്ക് നാലുവർഷവും മൂന്നുലക്ഷം രൂപ വീതം പിഴയും ഏഴും എട്ടും പ്രതികൾക്ക് മൂന്നുവർഷവും ഒരുലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ.
മൂന്നുവർഷം ശിക്ഷ ലഭിച്ച രേഖ, കാർത്തിക എന്നിവർക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. നാലുവർഷത്തിന് മുകളിൽ ശിക്ഷ ലഭിച്ചവർക്ക് ജാമ്യം അനുവദിക്കേണ്ടത് ഹൈകോടതിയാണ്. ഇവരെ ജയിലിലേക്ക് അയച്ചു.
വ്യാജ പേരുകളിലും വിലാസത്തിലും പോസ്റ്റ് പെയ്ഡ് കണക്ഷൻ നൽകി 36 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. 2004ലാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.