സാന്ത്വനമേകാൻ ബക്കറ്റുമായി എം.എൽ.എ ഇറങ്ങി: 50 രൂപ ചലഞ്ചിന് വൻ സ്വീകരണം
text_fieldsകൊണ്ടോട്ടി: പാലിയേറ്റിവ് കെയര്‍ നിലച്ചുപോകരുത് എന്ന ഉദ്ദേശ്യത്തോടെ പാലിയേറ്റിവ് ധനസമാഹാരണാർഥം ടി.വി. ഇബ്രാഹിം എം.എല്‍.എ കൺട്രോൾ റൂമിെൻറ നേതൃത്വത്തിൽ തുടങ്ങിയ 50 രൂപ ചലഞ്ചിെൻറ ഭാഗമായി എം.എൽ.എ ജനകീയ കലക്ഷൻ ബക്കറ്റുമായി നഗരത്തിലിറങ്ങി. 'താങ്ങുന്ന കൈകൾ തളരാതെ നോക്കാം' 50 രൂപ ചലഞ്ചിന് കൊച്ചുകുട്ടികൾ മുതൽ ഉദ്യോഗസ്ഥർ, തൊഴിലാളികൾ, കുടുംബശ്രീ യൂനിറ്റുകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, ജനപ്രതിനിധികൾ, വിദ്യാർഥകൾ, അധ്യാപകർ, സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ തുടങ്ങിയവരുടെ ഭാഗത്തുനിന്ന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
പദ്ധതി ഈ മാസം 25 വരെ നടക്കും. പി.വി. അബ്ദുൽ വഹാബ് എം.പി, മുനിസിപ്പൽ ചെയർപേഴ്സൻ സി.ടി. സുഹ്റാബി, വൈസ് ചെയർമാൻ സനൂബ്, അശ്റഫ് മടാൻ, ശാദി മുസ്തഫ, അഭിന പുതിയറക്കൽ, കെ.പി. ഫിറോസ്, കോട്ടയിൽ ബീരാൻ കുട്ടി, മൈമൂന, ഹംസ, മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.