പെട്രോള്‍, ഡീസല്‍ സെസില്‍ പ്രശ്നങ്ങളുണ്ടെന്ന് ഇ.പി.ജയരാജന്‍
text_fieldsബജറ്റില്‍ പ്രഖ്യാപിച്ച പെട്രോള്‍, ഡീസല്‍ സെസില്‍ പ്രശ്നങ്ങളുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. അയല്‍സംസ്ഥാനങ്ങളെക്കാള്‍ ഇവിടെ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും ജയരാജൻ പറഞ്ഞു. കര്‍ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും ജനങ്ങള്‍ ഇന്ധനമടിച്ചാല്‍ കേരളത്തില്‍ വില്‍പന കുറയും. ഇത് വലിയ തിരിച്ചടിയാകും. ഇത് എങ്ങനെ മറികടക്കാൻ കഴിയുമെന്ന് സര്‍ക്കാര്‍ ആലോചിക്കണം. വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ ഉചിതമായി പരിശോധിക്കണമെന്നും ജയരാജന്‍ പറഞ്ഞു.
പെട്രോൾ, ഡീസൽ; മാഹിയും കർണാടകയും നേട്ടമാക്കും, വലിയ വില നൽകേണ്ടിവരുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറും
പെട്രോളിനും ഡീസലിനും വലിയ വില നൽകേണ്ടിവരുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറുകയാണ്. പെട്രോളിനും ഡീസലിനും സാമൂഹിക സുരക്ഷാ സെസായി രണ്ടുരൂപ കൂടുന്ന സാഹചര്യത്തിലാണിത്. പെട്രോൾ ലീറ്ററിന് ഏകദേശം 110 രൂപയും ഡീസലിന് 99 രൂപയുമായി തെലങ്കാനയും ആന്ധ്രപ്രദേശുമാണ് ഇപ്പോൾ മുന്നിൽ. തിരുവനന്തപുരത്ത് പെട്രോളിന് 108 രൂപയും ഡീസലിന് 96.79 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 105.72 രൂപയും ഡീസലിന് 94.66 രൂപയുമാണ് നിലവിലെ നിരക്ക്. രണ്ട് രൂപ കൂടുന്നതോടെ തിരുവനന്തപുരത്തും പെട്രോൾ വില 110 രൂപയിലേക്കും ഡീസൽ വില 99 രൂപയിലേക്കുമെത്തും. ഇതിനിടെ, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ തന്നെ ഇന്ധന വിലവർധന സംസ്ഥാനത്തിന് തിരിച്ചടിയാകും. കേരളത്തിലെ എണ്ണ വില വർധന മാഹിയും കർണാടകയും നേട്ടമാക്കും. നിലവിൽ തന്നെ ഇവിടങ്ങളിൽ നിന്നും എണ്ണ വാങ്ങുന്നവർ ഏറെയാണ്.
അടുത്തിടെ, മംഗളൂരു മേഖലയിലേക്കു സർവീസ് നടത്തുന്ന എല്ലാ കെഎസ്ആർടിസി ബസുകളും കർണാടകയിലെ പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കാൻ തീരുമാനിച്ചിരുന്നു. നിലവിലുള്ള അവസ്ഥ പ്രകാരം കെഎസ്ആർടിസിക്ക് ഒരു ദിവസം ലാഭിക്കാൻ കഴിയുക അരലക്ഷം രൂപയാണ്. ഒരു മാസത്തെ കണക്കെടുത്താൽ ഇത് ഏകദേശം 14–15 ലക്ഷത്തോളമാകും. കാസർകോട് നഗരത്തിലെ ഡീസൽ വിലയേക്കാൾ 8.47 രൂപ കുറവാണ് മംഗളൂരുവിൽ ഇന്നലത്തെ ഡീസൽ നിരക്ക്. വയനാട് വഴി സർവീസ് നടത്തുന്ന ബസുകളിൽ ഇത്തരത്തിൽ കർണാടകയിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ കെഎസ്ആർടിസി എംഡി കഴിഞ്ഞ ദിവസം നിർദേശം നൽകി. എന്നാൽ ഏറെയും സ്വിഫ്റ്റ് ബസുകളിൽ മാത്രമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. 17 സർവീസുകളിൽ നിന്ന് ഒരു മാസത്തിനിടെ മൂന്ന് ലക്ഷത്തിലേറെ രൂപയുടെ ലാഭമുണ്ടായി.
ഡീസൽ വിലയിൽ ലീറ്ററിൽ 8 രൂപയിലേറെ കുറവാണ് കർണാടകയിൽ. ഈ സൗകര്യം പ്രയോജനപ്പെടുത്തിയാൽ കാസർകോട് ഡിപ്പോയിൽ നിന്നുള്ള ബസുകൾക്ക് വലിയ തുക ലാഭിക്കാനാകും. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ടെന്നാണു സൂചന. വയനാട് വയനാട് മാനന്തവാടി വഴി കർണാടകയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ പ്രത്യേക ഫ്യുവൽ കാർഡ് നൽകിയാണ് തുക അടയ്ക്കുന്നത്. തലപ്പാടി അതിർത്തിയിലെ പമ്പുകളിൽ ഈ വിലവ്യത്യാസം പരസ്യം ചെയ്താണ് കടന്നു പോകുന്നവരെ ആകർഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.